വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന വ്യവസ്ഥയെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസ് നേതാവ് വി എം സുധീരനെ തള്ളാതെ എക്‌സൈസ് മന്ത്രി എം ലിജു. കോൺഗ്രസ് “യെസ് ബോസ്” സംസ്കാരമുള്ള പാർട്ടിയല്ലെന്നും, അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണെന്നും മന്ത്രി പറഞ്ഞു. സുധീരൻ ആശങ്ക പ്രകടിപ്പിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ ധനബില്ലിനെതിരെ അതിരൂക്ഷ വിമർശനവുമായി വി എം സുധീരൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിനകത്തും സാമൂഹ്യമാധ്യമങ്ങളിലും ചർച്ചകൾ ശക്തമായി.
ഇതിനിടെ, മദ്യനയത്തിൽ മുസ്ലിം ലീഗ് നിലപാട് വീണ്ടും ആവർത്തിച്ചു. വീര്യം എത്ര കുറഞ്ഞതായാലും മദ്യം വിൽക്കരുതെന്നാണ് പാർട്ടിയുടെ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.ധനബിൽ നിയമസഭ പാസാക്കിയെങ്കിലും വീര്യം കുറഞ്ഞ മദ്യം ഉടൻ വിപണിയിലെത്തില്ലെന്ന നിലപാടാണ് സർക്കാർ തുടരുന്നത്. അതേസമയം, വിഷയം വരാനിരിക്കുന്ന യുഡിഎഫ്, കെപിസിസി യോഗങ്ങളിൽ ചർച്ചയാകുമെന്നാണ് സൂചന.
