Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പിഎസ് സി പരീക്ഷാക്രമക്കേട്; ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറി, ചോദ്യകർത്താക്കളുടെ വിവരത്തിൽ സഹകരണമില്ലെന്ന് പി.എസ്.സി

ഏറ്റവും പുതിയത്

പിഎസ് സി പരീക്ഷാക്രമക്കേട്; ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറി, ചോദ്യകർത്താക്കളുടെ വിവരത്തിൽ സഹകരണമില്ലെന്ന് പി.എസ്.സി

Jishitha Bigtv Jishitha Bigtv
July 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎസ് സി പരീക്ഷാക്രമക്കേട്; ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറി, ചോദ്യകർത്താക്കളുടെ വിവരത്തിൽ സഹകരണമില്ലെന്ന് പി.എസ്.സി
ചോദ്യപേപ്പർ തയ്യാറാക്കിയവരുടെ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമാകുകയാണെങ്കിൽ അതിൽ സഹകരിക്കില്ലെന്ന നിലപാടിലാണ് പി.എസ്.സി

പരീക്ഷാക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിച്ച് പി.എസ്.സി. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളുടെ പകർപ്പുകൾ പി.എസ്.സി കൈമാറി. പകർപ്പ് നൽകാൻ കഴിയാത്ത രേഖകൾ പി.എസ്.സി ആസ്ഥാനത്തെത്തി പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് അനുമതിയും നൽകിയിട്ടുണ്ട്. എന്നാൽ ചോദ്യപേപ്പർ തയ്യാറാക്കിയവരുടെ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമാകുകയാണെങ്കിൽ അതിൽ സഹകരിക്കില്ലെന്ന നിലപാടിലാണ് പി.എസ്.സി.

ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകളിൽ ഒഎംആർ ഷീറ്റുകൾ ഉൾപ്പെടെയുള്ളവയുടെ പകർപ്പുകൾ ഇന്നലെ രാത്രി കൈമാറി. ചില രേഖകളുടെ പകർപ്പുകൾ നൽകുന്നത് പി.എസ്.സിയുടെ രഹസ്യസ്വഭാവവുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് കമ്മീഷന്റെ വിശദീകരണം. അതിനാൽ അത്തരം രേഖകളും ഫയലുകളും പി.എസ്.സി ആസ്ഥാനത്തെത്തി പരിശോധിക്കാമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. ഈ നിർദേശത്തോട് ക്രൈംബ്രാഞ്ചും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, പി.എസ്.സിക്കായി ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടാനോ അന്വേഷണത്തിന് കൈമാറാനോ കഴിയില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ഇത് പൂർണമായും രഹസ്യമായി സൂക്ഷിക്കേണ്ട വിഷയമാണെന്നാണ് പി.എസ്.സി വ്യക്തമാക്കുന്നത്.ഇതിനിടെ, ചോദ്യകർത്താക്കളിൽ ചിലർ ഇടത് സംഘടനാ പ്രവർത്തകരാണെന്ന ആരോപണങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ ഈ വിഷയത്തിലേക്കും അന്വേഷണം വ്യാപിക്കുമോ എന്നതും നിർണായകമാണ്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ നിയമപരമായ തർക്കങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും ഏതെല്ലാം വകുപ്പുകൾ ഉൾപ്പെടുത്തി കേസ് മുന്നോട്ടുകൊണ്ടുപോകണമെന്ന് ക്രൈംബ്രാഞ്ച് അന്തിമ തീരുമാനമെടുക്കുക.

Tags:

#crime branch #psc scam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap