എറണാകുളം കരിമുകളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ നിഹാലയെയാണ് കാണാതായത്. രാത്രി 10:30ഓടെ കുട്ടി വീട്ടിൽ നിന്ന് ബാഗുമായി പുറത്തിറങ്ങിയതായി വിവരമുണ്ട്. തുടർന്ന് കുടുംബവും പോലീസും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടി കൊച്ചി നഗരം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ കളമശ്ശേരി ഭാഗത്ത് കണ്ടുവെന്ന വിവരത്തെ തുടർന്ന് ആ മേഖലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ഒരു വാഹനത്തിൽ കയറിയതായി പോലിസ് സ്ഥിരീകരിച്ചെങ്കിലും വാഹനത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താനായിട്ടില്ല. അതേസമയം വീടിന്റെ പരിസരത്ത് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയും പരിശോധന നടത്തി.കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
എറണാകുളം കരിമുകളിൽ നിന്ന് 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി; തിരച്ചിൽ ശക്തം
