പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ എൽഡിഎഫിൽ തർക്കം രൂക്ഷം.ഉപനേതാവ് പദവി വേണമെന്നതിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. ഉപ നേതാവ് സ്ഥാനം നൽകാത്തതിൽ സിപിഐഎം നൽകുന്ന മറുപടികൾക്ക് വ്യക്തതയില്ല എന്നാണ് സിപിഐയുടെ വിമർശനം. ഉപ നേതാവ് പദം ലഭിച്ചില്ലെങ്കിൽ നിയമസഭ കക്ഷി സെക്രട്ടറി, വിപ്പ് പദവികൾ ഏറ്റെടുക്കില്ല. അവസാനം പ്രതിപക്ഷായിരുന്നപ്പോൾ നിയമസഭ കക്ഷി സെക്രട്ടറി പദവി സിപിഐ കൈകാര്യം ചെയ്തതാണ്. നിയമസഭ ചേർന്നിട്ടും നിയമസഭ കക്ഷിയോഗം ചേർന്നില്ലെന്നും സിപിഐക്ക് ആരോപണമുണ്ട്. കാര്യങ്ങൾ പറയാൻ അവസരം ലഭിച്ചില്ല. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തീരുമാനിക്കുന്ന സിപിഐഎം നിലപാട് അംഗീകരിക്കില്ലെന്ന് സിപിഐ നിലപാട് കടുപ്പിക്കുകയാണ്. എന്നാൽ സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സിപിഐഎം നിലപാട്.
ഉപ നേതാവ് പദവി കിട്ടിയേ തീരൂ എന്ന നിലപാടിൽ സിപിഐ;എൽഡിഎഫിൽ തർക്കം രൂക്ഷം
