Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ആലപ്പുഴ രക്ഷാപ്രവർത്തനം;എം.ആർ. അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ വിമർശനം; സാങ്കേതികത്വം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

കേരളം

ആലപ്പുഴ രക്ഷാപ്രവർത്തനം;എം.ആർ. അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ വിമർശനം; സാങ്കേതികത്വം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ രക്ഷാപ്രവർത്തനം;എം.ആർ. അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ വിമർശനം; സാങ്കേതികത്വം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി
എന്തുകൊണ്ട് നടപടിയെടുക്കേണ്ട എന്നതിൽ വിശദീകരണം ഇന്നു തന്നെ നൽകാൻ ഡിജിപി അജിത് കുമാറിനോട് ആവശ്യപ്പെട്ടു

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടി വൈകുന്നതിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ, സാങ്കേതികത്വം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി. അന്വേഷണ റിപ്പോർട്ട് പഴുതടച്ചതല്ലെങ്കിൽ അത് കോടതിയിൽ നിലനിൽക്കില്ലെന്നും നടപടി എങ്ങനെ സ്വീകരിക്കണമെന്ന് സർക്കാരിന് അറിയാമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

അതേസമയം, കേസിൽ എഡിജിപിയുടെ നേരിട്ടുള്ള ഇടപെടലിൽ കൂടുതൽ വ്യക്തത വരുത്താൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തോട് നിർദേശിച്ചിട്ടുണ്ട്. കേസിലെ പ്രതികളെ രക്ഷിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടെന്നതിന് മൊഴികളുണ്ടെന്നും, ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരോട് സംഭവം സംബന്ധിച്ച് ഒന്നും പറയരുതെന്ന് നിർദേശിച്ചതും അജിത് കുമാറാണെന്നുമുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ ഉയർന്നുവന്നിട്ടുള്ളത്. എന്നാൽ ഈ ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്നാണ് ഡിജിപിയുടെ നിലപാട്.

കേസിലെ പ്രധാന സാക്ഷികളായ നാല് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നത് ഉൾപ്പെടെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നേരിട്ടുള്ള ഇടപെടലിന് കൂടുതൽ വ്യക്തത വരുത്താൻ ആണ് ഡിജിപി പ്രത്യേക അന്വേഷണസംഘത്തോടെ നിർദ്ദേശിച്ചിരിക്കുന്നത്. ഡിജിപി റാങ്കിലേക്കുള്ള സ്ക്രീനിങ് കമ്മറ്റി 20ന് ചേരാൻ ഇരിക്കെ റിപ്പോർട്ട് വൈകിപ്പിക്കുന്നത് വി ഡി സതീശൻ സർക്കാരും അജിത് കുമാറിന് രാഷ്ട്രീയ കവചം ഒരുക്കുകയാണെന്ന ഗുരുതരാരോപണം ആണ് ഉയർന്നത്

ഈ ആരോപണത്തിന് മറുപടിയായി, അധികാരമേറ്റ ഉടൻ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെന്നും, റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്ന തരത്തിൽ സമഗ്രമാക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് കോടതിയിലും പൊതുസമൂഹത്തിനുമുന്നിലും ചോദ്യം ചെയ്യപ്പെടാത്ത വിധം തയ്യാറാക്കാനാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.

Tags:

#adhp mr ajithkumar #alappuzha rescue #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap