Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണ റിപ്പോർട്ടിൽ 13 സാക്ഷികളെ കൂടി ഉൾപ്പെടുത്തി

ഏറ്റവും പുതിയത്

എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണ റിപ്പോർട്ടിൽ 13 സാക്ഷികളെ കൂടി ഉൾപ്പെടുത്തി

Merlin Bigtv Merlin Bigtv
May 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണ റിപ്പോർട്ടിൽ 13 സാക്ഷികളെ കൂടി ഉൾപ്പെടുത്തി

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ റിപ്പോർട്ടിൽ പതിമൂന്ന് സാക്ഷികളെ കൂടി ഉൾപ്പെടുത്തി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ സാക്ഷികളെ അന്വേഷണസംഘം കൂട്ടിച്ചേർത്തത്. സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പി പി ദിവ്യയുടെ മൊബൈൽ നമ്പറുകളുടെ പൂർണമായ സിഡിആർ ലഭ്യമല്ലെന്നാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേസ് സർക്കാർ സിബിഐക്ക് വിട്ടേക്കുമെന്ന സൂചനകൾക്കിടെയാണ് പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി പ്രകാരം നടത്തിയ തുടരന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം പതിമൂന്ന് സാക്ഷികളെ കൂടി കേസിൽ ചേർത്തത്. ഇതോടെ കേസിൽ 115 സാക്ഷികളായി. കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ, പെട്രോൾ പമ്പ് അപേക്ഷൻ പ്രശാന്തൻ കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയപ്പെടുത്തിയതിൻ്റെ രേഖകൾ, നവീൻ ബാബുവിൻ്റെ ക്വാർട്ടേഴ്‌സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണ രൂപം എന്നിവയും തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലുണ്ട്. 2024 ജനുവരി 16 മുതൽ നവംബർ 15 വരെയുള്ള പി പി ദിവ്യയുടെ രണ്ട് മൊബൈൽ നമ്പറിൻ്റെ സി ഡി ആർ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ആദ്യ രണ്ടര മാസം കഴിഞ്ഞുള്ള വിശദാംശങ്ങൾ മാത്രമാണ് ബി എസ് എൻ എല്ലിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത്. പൂർണമായ സിഡിആർ ലഭിക്കുന്നതിലെ സാങ്കേതിക തടസം അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

2024 ഒക്ടോബർ 15ന് പുലർച്ചെയാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് .

Tags:

#ADM Naveen Babu #CPIM #investigation #kannur #PP Divya #witnesses
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

ഏറ്റവും പുതിയത്

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap