മുഖ്യമന്ത്രി പദവി ഒഴിഞ്ഞതിന് പിന്നാലെ തിരുവനന്തപുരത്ത് പുതിയ താമസസ്ഥലത്തേക്ക് മാറി പിണറായി വിജയൻ. ബേക്കറി ജംഗ്ഷന് സമീപത്തെ സ്വകാര്യ വാടകവീട്ടിലേക്കാണ് പിണറായി വിജയൻ താമസം മാറ്റിയത്. ക്ലിഫ് ഹൗസിൽ നിന്നുള്ള സാധനങ്ങൾ നേരത്തെ തന്നെ മാറ്റിയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ചുള്ള സിപിഎം ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് പുതിയ താമസത്തിലേക്ക് മാറ്റം.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമാണ് പിണറായി വിജയനെത്തിയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. വാടക വീട്ടിലെത്തിയ പിണറായി വിജയനെ മുൻ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി എന്നിവർ സ്വീകരിച്ചു.കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത പശ്ചാത്തലത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്.
