Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / തമിഴ്നാട്ടിൽ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി; മൂന്ന് വർഷത്തിന് ശേഷം പിതാവ് പിടിയിൽ

ഇന്ത്യ

തമിഴ്നാട്ടിൽ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി; മൂന്ന് വർഷത്തിന് ശേഷം പിതാവ് പിടിയിൽ

Jishitha Bigtv Jishitha Bigtv
July 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
തമിഴ്നാട്ടിൽ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി; മൂന്ന് വർഷത്തിന് ശേഷം പിതാവ് പിടിയിൽ
വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്

തമിഴ്നാട്ടിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളിയ കേസിൽ പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ. മൂന്ന് വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചാണ് സിബിസിഐഡി പ്രതികളെ പിടികൂടിയത്. തമിഴക മക്കൾ മുന്നേറ്റ കഴകത്തിന്റെ മുൻ തേനി ജില്ലാ പ്രസിഡന്റ് വെന്ദർ ബാലയും സുഹൃത്ത് അലക്സ് പാണ്ഡ്യനുമാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ കറുപ്പസാമിക്കായി അന്വേഷണം തുടരുകയാണ്.

തേനി ജില്ലയിലെ അല്ലിനഗരം സ്വദേശിയായ വെന്ദർ ബാല കുടുംബവഴക്കിനെ തുടർന്നാണ് മകൻ ശ്രീകാന്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഭാര്യ രാജലക്ഷ്മിയുമായുള്ള ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് മകൻ ശ്രീകാന്തും പിതാവും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

2023 ജൂലൈയിൽ അനുരഞ്ജന ചർച്ച നടത്താമെന്ന് പറഞ്ഞ് ശ്രീകാന്തിനെ തേനിക്കടുത്ത വയൽപ്പെട്ടി മേഖലയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് വെന്ദർ ബാലയും സുഹൃത്തുക്കളായ അലക്സ് പാണ്ഡ്യനും കറുപ്പസാമിയും ചേർന്ന് ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി മുല്ലപ്പെരിയാർ പുഴയിൽ ഉപേക്ഷിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ സമീപത്തെ കുളത്തിൽ തള്ളുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

മകനെ കാണാതായതിനെ തുടർന്ന് അമ്മ രാജലക്ഷ്മി നൽകിയ പരാതിയിലും പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരവും കേസ് സിബിസിഐഡിക്ക് കൈമാറുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:

#father arrest #son murder #tamilnadu murder #tmmk
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap