പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തും. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് സന്ദർശനം. ഇസ്രയേൽ–അമേരിക്ക ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ സുരക്ഷാ സാഹചര്യം കടുത്ത സാഹചര്യത്തിലാണ് നിർണായക നയതന്ത്ര ചർച്ചകൾ നടക്കുന്നത്.ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ഗൾഫ് മേഖലയിലെ സൈനിക സംഘർഷവും ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ച സാഹചര്യത്തിൽ, ഇന്ത്യയുടെ നിലപാടിനും പിന്തുണയ്ക്കും പ്രാധാന്യം വർധിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തും. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്ന് ഇറാൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ബ്രിക്സ് യോഗത്തിന് ഇന്ത്യയിലേക്ക് ഇറാൻ വിദേശകാര്യമന്ത്രി; പശ്ചിമേഷ്യൻ സംഘർഷം ചർച്ചയാകും
