ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ പുക. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ 6E 6017 ഇൻഡിഗോ വിമാനത്തിലാണ് പുക ഉയർന്നത്. ഉടൻ തന്നെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. വിമാനം പുറപ്പെടുന്നതിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് പുക കണ്ടെത്തിയത്. ഇതോടെ സുരക്ഷ മുൻനിർത്തി വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നുവെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. യാത്രക്കാരെ പിന്നീട് ടെർമിനലിലേക്ക് മാറ്റുകയും അവർക്കായി ബദൽ വിമാനവും ലഘുഭക്ഷണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു.
ബെംഗളൂരു-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പുക; യാത്രക്കാർ സുരക്ഷിതർ
