സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 2026 അധ്യയന വർഷത്തിലെ Class 12 ഫലമാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തുവിട്ടത്. ഈ വർഷം 85.20 ശതമാനമാണ് ആകെ വിജയശതമാനം. തിരുവനന്തപുരം മേഖലയാണ് ഇത്തവണയും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മേഖല.കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം ആണ് വിജയം.
results.cbse.nic.in, cbse.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും DigiLocker, UMANG ആപ്പുകൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. റിസൾട്ട് ലഭിക്കാൻ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ആവശ്യമാണ്.രാജ്യത്ത് കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 88.39 ശതമാനമായിരുന്നു വിജയം. പെൺകുട്ടികൾക്കായിരുന്നു കൂടുതൽ വിജയശതമാനം. പരീക്ഷയെഴുതിയ 91.64 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 85.70 ആയിരുന്നു. വിജയവാഡ (99.60), തിരുവനന്തപുരം (99.32), ചെന്നൈ (97.39) എന്നിങ്ങനെയായിരുന്നു മേഖല തിരിച്ചുള്ള വിജയശതമാനം.
