Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / വിജയ് സർക്കാരിനെ വീഴിക്കാൻ വാഗ്ദാനം 35 കോടി; സമീപിച്ചത് ടിവികെയുടെ 15-20 എംഎൽഎമാരെ; പിന്നിൽ ഡിഎംകെയെന്ന് ചെന്നൈ പോലീസ്

ഇന്ത്യ

വിജയ് സർക്കാരിനെ വീഴിക്കാൻ വാഗ്ദാനം 35 കോടി; സമീപിച്ചത് ടിവികെയുടെ 15-20 എംഎൽഎമാരെ; പിന്നിൽ ഡിഎംകെയെന്ന് ചെന്നൈ പോലീസ്

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിജയ് സർക്കാരിനെ വീഴിക്കാൻ വാഗ്ദാനം 35 കോടി; സമീപിച്ചത് ടിവികെയുടെ 15-20 എംഎൽഎമാരെ; പിന്നിൽ ഡിഎംകെയെന്ന് ചെന്നൈ പോലീസ്
വിജയ് സർക്കാർ അധികാരമേറ്റ് രണ്ടുമാസം തികയും മുൻപാണ് അട്ടിമറി ശ്രമം

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ വീഴിക്കാൻ 35 കോടി വാഗ്ദാനം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിലായി. അറുമ്പാക്കം സ്വദേശി തിരുനാവുക്കരശ്, ചെന്നൈ മേഡവക്കം സ്വദേശി ത്യാഗരാജൻ, ചെന്നൈയിൽ നിന്നു തന്നെയുള്ള നരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഡിഎംകെ നേതാവും മുൻമന്ത്രിയുമായ വി സെന്തിൽ ബാലാജിയും സഹോദരൻ വി അശോക് കുമാറും നരേഷുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവു ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു. നരേഷും തിരുനാവക്കരശുമാണ് ടിവികെയുടെ എംഎൽഎമാരെ സമീപിച്ചത്. വിജയ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാൽ 35 കോടി രൂപ നൽകാം എന്നായിരുന്നു ഒരു എംഎൽഎയ്ക്കു ലഭിച്ച വാഗ്ദാനം.

തമിഴ്നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയെ ഇളക്കിമറിക്കുന്ന വിവാദം ഇന്നാണ് പുറത്തുവന്നത്. ടിവികെ എംഎൽഎ ഡോ. എൻ ഇയരാജ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കൃഷ്ണഗിരിയിലെ ഉത്തൻഗരൈ മണ്ഡലത്തിൽ നിന്നു ജയിച്ച ഇയരാജയ്ക്ക് സംഘം പണം വാഗ്ദാനം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് എന്ന പേരിൽ തെരഞ്ഞെടുപ്പ് സർവേ നടത്തുന്ന സ്ഥാപനത്തിന്‍റെ ഉടമയായ തിരുനാവുക്കരശാണ് വാഗ്ദാനം നൽകിയത്.

നിയമസഭയിൽ വിശ്വാസ വോട്ട് വരുമ്പോൾ സർക്കാരിനെതിരേ വോട്ട് ചെയ്യണം എന്നായിരുന്നു ആവശ്യം. പ്രത്യുപകാരമായ 35 കോടി രൂപയും വാഗ്ദാനം ചെയ്തു. ഓഫർ നിരസിച്ചതോടെ ഭീഷണി ആരംഭിച്ചതായി ഇയരാജയുടെ പരാതിയിൽ പറയുന്നു. വിവരം പുറത്തുപോയാൽ എംഎൽഎയ്ക്കും കുടുംബത്തിനും വലിയ തിരിച്ചടികൾ നേരിടേണ്ടി വരും എന്നായിരുന്നു ഭീഷണി. ഗ്രേറ്റർ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ അമൽരാജിനാണ് ഇയരാജ പരാതി നൽകിയത്. പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ തിരുനാവുക്കരശ് അനുവദിക്കുന്നില്ല എന്നായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. തിരുനാവുക്കരശിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും ഇയരാജ പരാതിയിൽ ആവശ്യപ്പെട്ടു.

കേസ് എടുത്ത പൊലീസ് അതിവേഗം തിരുനാവുക്കരശിനേയും സുഹൃത്തുക്കളേയും അറുമ്പാക്കത്തു നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിഎംകെയുടെ കരുത്തനായ നേതാവ് വി സെന്തിൽ ബാലാജിക്കെതിരേ തെളിവുണ്ടെന്നാണ് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. വിജയ് സർക്കാർ ഏതു സമയത്തും വീഴാമെന്ന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസംഗിച്ചത് ഈ സാഹചര്യത്തിലായിരിക്കുമെന്ന് വൈദ്യുതി മന്ത്രി സി ടി നിർമൽ കുമാർ ആരോപിച്ചു. എം കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും തന്നെയാണ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചത്. 15 മുതൽ 20 എംഎൽഎമാരെ വരെ സംഘം സമീപിച്ചെന്നും നിർമൽ കുമാർ പറയുന്നു.

എഐഎഡിഎംകെയിൽ നിന്ന് എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേരുന്നതിനിടെയാണ് ടിവികെയിൽ നിന്ന് തന്നെ കൂറുമാറ്റ നീക്കം നടന്നത്. ഏതു സമയത്തും തെരഞ്ഞെടുപ്പ് നേരിടാൻ ടിവികെ ഒരുക്കമാണെന്നും ഇതിലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മന്ത്രി നിർമൽ കുമാർ പറഞ്ഞു. ടിവികെ എംഎൽഎമാരെ അടർത്തിയെടുക്കാൻ ശ്രമിച്ചത് ഡിഎംകെയിലെ കരുർ സംഘം ആണെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് സർവേ നടത്തുന്ന സ്ഥാപനം തുടങ്ങും മുൻപ് ഒരു യുട്യൂബർ ആയിരുന്നു അറസ്റ്റിലായ തിരുനാവുക്കരശ്.

Tags:

#attempt to topple #Tamilnadu #vijay govt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

‘സംഘടനാ സംവിധാനത്തിലൂടെ മുന്നോട്ട് പോകണം’ പാണക്കാട് ചേർന്ന യോഗത്തിൽ ലീഗ് മന്ത്രിമാർക്ക് പാർട്ടിയുടെ നിർദ്ദേശം

ഇന്ത്യ

പ്രണയം നിരസിച്ചു; ബസ് കാത്തുനിന്ന യുവതിയെ പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി,പ്രതി ഒളിവിൽ

ഇന്ത്യ

ബംഗാളിൽ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ചു; മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Recent Posts

  • ‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ
  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap