സംഗീത് പ്രതാപും മമിത ബൈജുവും ജോഡികളായി എത്തുന്ന ആഷിക് ഉസ്മാൻ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം എറണാകുളം പനമ്പിള്ളി നഗറിൽ നടന്നു. മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസർ ആയ ആന്റണി പെരുമ്പാവൂർ ആണ് ചടങ്ങിൽ ക്ലാപ്ബോർഡ് അടിച്ച് തുടക്കം കുറിച്ചത്. മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഡിനോയ് പൗലോസ് ആണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മമിതയും സംഗീതും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ അനൌൺസ്‌മെന്റിൽ തന്നെ ചർച്ചയായിരുന്നു. മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അഖിൽ ജോർജ് ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. അരുൺ ഡി ജോസ് ആണ് കോ-പ്രൊഡ്യൂസർ.
പേര് വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
കലാനിർമ്മാണം നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
സുധർമൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ കൺട്രോളർ ശ്രീക്കുട്ടൻ, വിതരണം സെൻട്രൽ പിക്ചേസ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യുറ.
