ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വില ഇന്നും കൂട്ടി. സിലിണ്ടർ ഒന്നിന് 29 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 951 രൂപയായി. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടർ വില വർധിപ്പിച്ചത്.
പെട്രോൾ, ഡീസൽ വില വധനവിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം രൂക്ഷമാണ്. അതിനിടെയാണ് സാധാരണ കുടുംബങ്ങളുടെ ബജറ്റ് തെറ്റിച്ച് പാചകവാതക വിലവർധന. മൂന്ന് മാസത്തിനിടെ 89 രൂപയാണ് ഗാർഹിക സിലിണ്ടറുകൾക്ക് മേൽ വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വിലയും കുത്തനെ കൂട്ടി. ഇന്ന് ഗാർഹിക സിലിണ്ടർ ഒന്നിന്ന് 29 രൂപ കൂട്ടിയതോടെ വില 951ലെത്തി. എല്ലാ മേഖലയിലെയും വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണ-വാതക വിതരണത്തിലുണ്ടായ തടസങ്ങളാണ് വില വർധനയ്ക്കുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
