Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ഏരൂരിൽ വ്യാജ രേഖകളുമായി പിടികൂടിയ ബംഗ്ലാദേശികൾ റിമാൻ്റിൽ;അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

എറണാകുളം

ഏരൂരിൽ വ്യാജ രേഖകളുമായി പിടികൂടിയ ബംഗ്ലാദേശികൾ റിമാൻ്റിൽ;അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഏരൂരിൽ വ്യാജ രേഖകളുമായി പിടികൂടിയ ബംഗ്ലാദേശികൾ റിമാൻ്റിൽ;അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് ആക്രിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു

കൊച്ചി ഏരൂരിലെ ആക്രിക്കടയിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകളുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശികളുടെ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ സൂചന. അതേസമയം, സംസ്ഥാനത്തെ അന്തർസംസ്ഥാന തൊഴിലാളികൾക്കായുള്ള പോലീസ് ക്ലിയറൻസ് പരിശോധനയും ശക്തമാക്കും.അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാകും.കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസില്ലാതെ വീടുകൾ നൽകാൻ പാടില്ലെന്നാണ് നിയമം.പോലീസ് ക്ലിയറൻസ് സർട്ടിഫിക്കില്ലാതെയാണ് ഭൂരിഭാഗം പേരും കേരളത്തിൽ താമസിക്കുന്നത്. നേവി ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഏരൂരിൽ നിന്നും ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായത്.മെയ്ദി ഹസൻ,മുഹമ്മദ് അസിം,തരേഖ്,സോജിർ,മുഹമ്മദ് സൊഹൈൽ,റഖീഷ് ഷാ,എന്നിവരാണ് പൊലീസ് പിടിയിലായത്.

പ്രതികളിൽ ഒരാളായ റഖീബ് കേരളത്തിൽ താമസമായിട്ട് 20 വർഷമായി.ആക്രിക്കട കേന്ദ്രീകരിച്ചായിരുന്നു ഹിൽ പാലസ് പോലീസിന്റെയും എടിഎ സിൻ്റെയും സംയുക്ത പരിശോധന നടത്തിയത്.കടയിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരുടെ തിരിച്ചറിയൽ കാർഡുകളും മറ്റ് താമസരേഖകളും ആവശ്യപ്പെട്ടു. എന്നാൽ പരിശോധനയിൽ ഈ രേഖകളെല്ലാം വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.അതിർത്തി കടന്ന് നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ ഇവർ കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചിയിൽ ഒളിവിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു.രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യമാണ് ഏജൻസികൾ പ്രധാനമായും പരിശോധിച്ചത്.ഇന്ത്യ ബംഗ്ലാദേശ് അതിർത്തി കടന്ന് ഇവർ എങ്ങനെ കേരളത്തിൽ എത്തി,കൊച്ചിയിൽ ഇവർക്ക് താമസമൊരുക്കിയതും ആക്രിക്കടയിൽ ജോലി നൽകിയതും ആരാണ്,എന്നിവയാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.ഇതിന് പിന്നിൽ അന്തർസംസ്ഥാന ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.ന

Tags:

#bengladesh natives #eroor #fake documents #police remand
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap