പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലെ പാർക്കിംഗിൽ നിന്ന് കാർ താഴേക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പം കാറിലുണ്ടായിരുന്ന ഭാര്യ ഡോ.മിനി കാപ്പനും പരിക്കേറ്റിരുന്നു. പൊതുതാത്പര്യ ഹർജികളിലും വിവരാവകാശ പ്രവർത്തനങ്ങളിലും ശ്രദ്ധേയനായിരുന്നു ഡിജോ കാപ്പൻ.
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
