ഇന്ന് മാത്രം സംസ്ഥാനത്ത് 14 പേർ പാമ്പ് കടിയേറ്റ് ചികിത്സ തേടി. ഏഴുപേർക്ക് പാമ്പുകടി ഏറ്റതായി സംശയിക്കുന്നു. പാമ്പ്കടി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ആണ്. 4 കേസുകളാണ് കോഴിക്കോട് ഇന്ന് റിപ്പോർട്ട് ചെയ്തത്.108 ആംബുലൻസ് സർവീസ് വഴിയുള്ള കണക്കാണിത്. കണ്ണൂർ, ആലപ്പുഴ കൊല്ലം മലപ്പുറം ജില്ലകളിൽ ഒരാൾക്ക് വീതമാണ് കടിയേറ്റത്. കോഴിക്കോട് ജില്ലയിൽ 4 പേർക്കും എറണാകുളം ജില്ലയിൽ 3 പേർക്കും പാമ്പ് കടിയേറ്റു .
കഴിഞ്ഞ ആറ് ദിവസത്തിനിടെ 98 പാമ്പുകടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിനിടെ പാമ്പുകടിയേറ്റുള്ള മരണം തടയാൻ ആരോഗ്യവകുപ്പ് ഇന്നലെ പ്രത്യേക കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു. ചൂട് കുറയുമ്പോൾ പാമ്പ് കടി കേസുകളിലും കുറവ് വരുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് പാമ്പുകടി വർധിക്കുന്നു;ഇന്ന് 14 പേർ പാമ്പ് കടിയേറ്റ് ചികിത്സ തേടി
