Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചുപി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണംഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളുംഎന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടിതരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യയുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറിശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നുകൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും

രാഷ്ട്രീയം

ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും

എഴുത്ത് : പി അനൂപ്

ഇ പി ജയരാജൻറെ സഹോദരിയുടെ മകൻ ഉന്നയിച്ച ആരോപണങ്ങൾ മറ്റൊരു സാമ്പത്തിക തട്ടിപ്പിൻറെ വിവരങ്ങളോ?

ഇ പി ജയരാജൻറെ സഹോദരിയുടെ മകൻ ശ്യാംജിത്ത് ഫേസ് ബുക്കിൽ ഒരു കുറിപ്പെഴുതി. ഒപ്പം ഒരു ഫോട്ടോയും. ചില ആളുകളുടെ പേരും അവയ്ക്കു നേരെ അക്കങ്ങളും ഉള്ളതാണ് പേജ്. അത് ഇ പി ജയരാജനുമായി ബന്ധപ്പെട്ട് വിവാദത്തിലായ വൈദേകം റിസോർട്ടിലേക്കു കിട്ടിയ നിക്ഷേപങ്ങൾ ആണെന്നാണ് ശ്യാം ജിത്ത് എഴുതിയത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ കയ്യിൽ നിന്ന് ഇ പി ജയരാജൻറെ ഭാര്യ പി കെ ഇന്ദിര കൈപ്പറ്റിയ പണമാണ് കണ്ണൂർ ആയുർവേദിക് വെൽനെസ് റിസോർട്ടിൽ ഉള്ളത് എന്നാണ് ശ്യാംജിത്ത് എഴുതിയത്. പ്രേംകുമാർ ഒൻപതു കോടിയും സോജൻ വെട്ടുകാട്ട് ഏഴുകോടിയും ജീവൻ ജ്യോതി 50 ലക്ഷവും പ്രശാന്ത് രണ്ടു കോടിയും നിക്ഷേപിച്ചു എന്നാണ് ശ്യാംജിത്ത് എഴുതിയത്. പ്രസിദ്ധീകരിച്ച ഉടൻ തന്നെ വലിയ ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചു.

ശശിധരൻ കർത്തയുടെ കമ്പനിയിൽ നിന്ന് പിണറായി വിജയൻറെ മകൾക്കും മകളുടെ കമ്പനിക്കും കിട്ടിയ തുകയുടെ പേരിൽ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ഇ പി ജയരാജൻറെ മരുമകൻ തന്നെ വെടി പൊട്ടിച്ചത്. ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ തുകയാണ് വൈദേകത്തിൽ നിക്ഷേപിച്ചതെന്നും വിവാദമായതോടെ അതു പിൻവലിച്ചു എന്നുമാണ് ജയരാജൻ പറഞ്ഞത്. ആന്തൂർ നഗരസഭയിൽ ഈ റിസോർട്ടിൻറെ നിർമ്മാണം തന്നെ വലിയ വിവാദമായിരുന്നു. നഗരസഭയുടെ അനുമതി കിട്ടാതെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തപ്പോൾ തന്നെയാണ് വലിയ തോതിൽ മണ്ണിടിച്ച് പണിയുന്ന ആയുർവേദ റിസോർട്ടിന് അനുമതി കൊടുത്തത് എന്നായിരുന്നു വിവാദം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ ഭാര്യ പി കെ ശ്യാമളയായിരുന്നു അന്നു നഗരസഭ ചെയർപഴ്സൺ. വൈദേകം റിസോർട്ട് വിവാദമായപ്പോൾ തനിക്ക് നേരിട്ട് ബന്ധമില്ല എന്നായിരുന്നു ഇ പി ജയരാജൻ പറഞ്ഞിരുന്നത്. പിന്നീടാണ് ഭാര്യ വിരമിച്ചപ്പോൾ തുക നിക്ഷേപിച്ചു എന്ന് സമ്മതിച്ചത്. ജയരാജൻറെ മകനായിരുന്നു റിസോർട്ടിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. മകനും റിസോർട്ടുമായി ബന്ധമില്ലെന്നായിരുന്നു ജയരാജൻ പറഞ്ഞുകൊണ്ടിരുന്നത്.

സിപിഐഎമ്മിൻറെ ആഭ്യന്തര കലഹവും അന്നത്തെ വിവാദങ്ങൾക്കു കാരണമായി പറഞ്ഞിരുന്നു. ഇ പി ജയരാജനെതിരെ പാർട്ടിക്ക് പരാതി നൽകിയത് പി ജയരാജനാണ് എന്നായിരുന്നു ആരോപണം. പാർട്ടിയുടെ ആഭ്യന്തര രഹസ്യമായി അതു തുടർന്നെങ്കിലും പരാതി പറഞ്ഞോ എന്ന കാര്യം പി ജയരാജൻ നിഷേധിച്ചില്ല. ഇഷ്ടജന നിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോവുകയും തിരികെ വരികയും ചെയ്ത കാലത്തിനിടയ്ക്കാണ് വൈദേകം റിസോർട്ടിലെ നിക്ഷേപവും വിവാദമായത്. വൈദേകം റിസോർട്ട് പിന്നീട് കൈമാറുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ ക്യാപിറ്റലിനു കീഴിലെ നിരാമയ റിട്രീറ്റാണ് റിസോർട് ഏറ്റെടുത്തത്. ആ കൈമാറ്റവും ഏറെ വിവാദ ചർച്ചയായിരുന്നു.

ശ്യാം ജിത്തിൻറെ വെളിപ്പെടുത്തലിലെ പേരുകൾ മാത്രമല്ല ജയരാജൻറെ കയ്യക്ഷരത്തിലുള്ളത് എന്ന് അവകാശപ്പെടുന്ന ഡയറിയുടെ പേജും വരും ദിവസങ്ങളിലും ചർച്ചകളിൽ നിറയും. വിവിധ ആളുകൾ നൽകിയ പണത്തിൻറെ വിവരങ്ങളാണ് ഈ കുറിപ്പിൽ ഉണ്ടായിരുന്നത്. വൈദേകം റിസോർട് ഇതോടെ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. വൈദേകത്തെക്കുറിച്ച് ഒരധ്യായം തന്നെ ജയരാജൻ ആത്മകഥയിൽ എഴുതിയിരുന്നു. എല്ലാക്കാലത്തും ജയരാജൻറെ പേരുകൾ ഇങ്ങനെ വിവാദങ്ങളിൽ എത്താറുണ്ട്. സാൻറിയാഗോ മാർട്ടിൻ, ദല്ലാൾ നന്ദകുമാർ, കരുവന്നൂർ ബാങ്ക് പ്രതി സതീഷ് കുമാർ എന്നിവരുമായുള്ള ബന്ധങ്ങളൊക്കെ വലിയ വിവാദമായിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയ ജീവിതത്തിൽ ജയരാജന് തിരിച്ചടികളും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ഇ പി ജയരാജൻ വാർത്തയിൽ വന്നത് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം സമ്മതിച്ചതോടെയാണ്. സിപിഐഎമ്മിന് ആ തെരഞ്ഞെടുപ്പ് ദിവസം കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം കെ കെ രമയെ കാണാൻ വി എസ് പോയതുപോലുള്ള തിരിച്ചടി. സമാനമാണ് ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസം വന്ന ആത്മകഥയെക്കുറിച്ചുള്ള വാർത്തയും. കർത്തയുടെ പണത്തിൻറെ പേരിൽ സിപിഐഎം വലിയ രീതിയിൽ പ്രതിരോധത്തിലാകുന്ന സമയമാണിത്. അപ്പോഴാണ് വിവാദത്തിലേക്ക് ഇ പി ജയരാജനെ മരുമകൻ എടുത്തിടുന്നത്.

Tags:

#CMRL Controversy #EP Jayarajan #Investment Allegations #Shyamjith #Vaidekam Resort
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ

രാഷ്ട്രീയം

ഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറി

രാഷ്ട്രീയം

മുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?

Recent Posts

  • വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്
  • KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചു
  • പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
  • ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും
  • എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap