Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർഎറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽകൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ശബരിമലയിൽ ഹെൽത്ത് കാർഡിന്റെ പേരിൽ തട്ടിപ്പ്എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബംവിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനംഎസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്സംസ്ഥാനത്ത് പുതിയ കായിക നിയമം ഉടൻ നടപ്പിലാകില്ലകൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ

ഏറ്റവും പുതിയത്

എറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ

Rakhi Bigtv Rakhi Bigtv
October 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
എറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ

എഴുപതിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മുളന്തുരുത്തി പൊലീസ് പ്രതികളെ പിടികൂടിയത്. ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നതിനിടെ അബദ്ധത്തിൽ തീപിടിച്ചുവെന്നാണ് നിഗമനം.

അരയൻ കാവ് വളവുകല്ലിൽ പ്രവർത്തിക്കുന്ന ഹന്ന ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ ഓഗസ്റ്റ് പത്തൊൻപതിനായിരുന്നു തീപ്പിടുത്തം. രാത്രി പതിനൊന്നേകാലോടെയുണ്ടായ തീപ്പിടുത്തതിൽ വർക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളാണ് കത്തിനശിച്ചത്. എഴുപതിനായിരത്തിലേറെ രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരും മുൻപ് കെടുത്താനായത് ആശ്വാസമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തീപ്പിടുത്തം മനപ്പൂർവമാണെന്ന് പൊലീസ് ഉറപ്പിച്ചത്. വർക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നാല് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞു. നാല് പേരും ഇട്ടിരുന്ന ബനിയൻ ഉപയോഗിച്ച് മുഖം മറച്ച നിലയിലായിരുന്നു. വർക്ക് ഷോപ്പിലേക്ക് പ്രവേശിക്കുന്നതും ബൈക്കിന് തീപിടിക്കുന്നതും തുടർന്ന് നാല് പേർ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖം വ്യക്തമല്ലാത്തതിനാൽ പൊലീസിന് അന്വേഷണം എളുപ്പമായില്ല. തുടർന്ന് പരിസരത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഈ ദൃശ്യങ്ങളിൽ നിന്ന് പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു. തുടർന്നാണ് ബ്രഹ്‌മമംഗലം സ്വദേശി വിജയ് കൃഷ്ണ, വൈക്കം ഏനാദി സ്വദേശികളായ സാഗർ ബാബു, സംഗീത് സിബി എന്നിവർ പിടിയിലായത്. പിടിയിലായ മൂന്ന് പേർക്കും പത്തൊൻപത് വയസ്സാണ് പ്രായം. ഇവരുടെ കൂടെയുള്ള നാലാമനായി അന്വേഷണം തുടരുകയാണ്. വർക്ക് ഷോപ്പിലെ ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷ്ടിക്കാനായി എത്തിയതാണ് സംഘമെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ ഇവരുടെ കയ്യിൽ പ്ലാസ്റ്റിക് കുപ്പികളും കാണാം. ഓരോ ബൈക്കിൽ നിന്നായി പെട്രോൾ ഊറ്റുന്നതിനിടെ തീപ്പിടിച്ചുവെന്നാണ് മൊഴി. തീ കെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നാല് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടുത്തത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:

#Arayankavu Fire #CTV Investigation #Ernakulam News #Vehicle Damage #Workshop Fire
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർ

ഏറ്റവും പുതിയത്

കൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്

ഏറ്റവും പുതിയത്

ശബരിമലയിൽ ഹെൽത്ത് കാർഡിന്റെ പേരിൽ തട്ടിപ്പ്

Recent Posts

  • കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർ
  • എറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ
  • കൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്
  • 68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്
  • ശബരിമലയിൽ ഹെൽത്ത് കാർഡിന്റെ പേരിൽ തട്ടിപ്പ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap