Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നുഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസംസിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയംവീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യുകോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർമുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡിവിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?

രാഷ്ട്രീയം

പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?

പൊതു സേവകർ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ചെയ്തതുമായി ബന്ധപ്പെട്ട് കേസ് എടുക്കുമ്പോൾ അഴിമതി നിരോധന നിയമപ്രകാരം അനുമതി തേടിയിരിക്കണം എന്ന വ്യവസ്ഥ പാലിച്ചില്ലെന്നാണ് കോടതി വിലയിരുത്തിയത്.

സിഎംആർഎൽ കേസിൽ സുപ്രീം കോടതിയുടെ നിർദേശം ഒരു കാര്യം പറഞ്ഞുവയ്ക്കുന്നുണ്ട്-ആവേശം വേണ്ട എന്നാണത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുമ്പോൾ അതു നിയമപ്രകാരം ആയിരിക്കണം എന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഹൈക്കോടതിയുടെ ഭാഗത്തു പിഴവ് ഉണ്ടായിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണുള്ളത്. അധികാര പരിധി കടക്കരുത് എന്ന് ഇഡിക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

ഒരാഴ്ചത്തേക്കാണ് വിജിലൻസ് അന്വേഷണം തടഞ്ഞിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കണം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആ ഉത്തരവ് പുറപ്പെടുവിച്ചത്. ഷാജഹാന്‍റെ ആ ഹർജിയാണ് തത്വത്തിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ഈ കേസിന്‍റെ മെറിറ്റിലേക്ക് വിരൽ ചൂണ്ടുന്ന വാദങ്ങളാണ് സുപ്രീം കോടതിയിൽ ഉണ്ടായത്. ഇഡി കൈമാറിയ വിവരങ്ങൾ കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ല, അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള വിവരങ്ങൾ ഇഡി കൈമാറിയിട്ടില്ല, സിഎം ആർ എല്ലിന് അനുകൂലമായി പ്രവർത്തിച്ചതിന് പണം ലഭിച്ചു എന്നാണ് ഇ ഡി പറയുന്നത്, എന്ത് ആനുകൂല്യമാണ് സിഎംആർഎല്ലിന് നൽകിയത് എന്നതിൽ വ്യക്തതയില്ല, ആരാണ് ഈ ആനുകൂല്യം ആവശ്യപ്പെട്ടത് എന്ന് ഇഡി പറയുന്നില്ല, എപ്പോഴാണ് ആനുകൂല്യം നൽകിയത് എന്നും ഇഡി വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ എങ്ങനെ കേസ് എടുക്കും എന്നാണ് പിണറായി വിജയനു വേണ്ടി സിദ്ധാർത്ഥ് ലുത്ര കോടതിയിൽ ചോദിച്ചത്.

ഈ കേസിലെ വീഴ്ച സുപ്രീം കോടതി വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതു സേവകർ അവരുടെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ചെയ്ത കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള കേസ് എടുക്കുമ്പോൾ അഴിമതി നിരോധന നിയമപ്രകാരം അനുമതി തേടിയിരിക്കണം എന്ന വ്യവസ്ഥ പാലിച്ചില്ലെന്നാണ് കോടതി വിലയിരുത്തിയത്. പിണറായി വിജയനെതിരെ ലാവ്ലിൻ കേസ് എടുത്തപ്പോൾ ഉയർന്ന വിവാദം തന്നെ നോക്കുക. അന്ന് കേസ് എടുക്കാൻ അനുമതി തേടി സർക്കാരിനെ സമീപിച്ചു. സംസ്ഥാന മന്ത്രിസഭ ചേർന്ന് അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാൽ ഗവർണർ അനുമതി നൽകുകയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെയാണ് പിണറായിയെ പ്രതിയാക്കി സിബിഐ ലാവ്ലിൻ കേസ് എടുക്കുന്നത്.

ഇവിടെ പിണറായിയെ പ്രതിയാക്കി കേസ് എടുക്കാൻ സംസ്ഥാന സർക്കാരിന്‍റെ അനുമതി തേടിയിട്ടില്ല. ഗവർണറേയും സമീപിച്ചിട്ടില്ല. നിലവിൽ പ്രതിപക്ഷ നേതാവുമാണ് പിണറായി വിജയൻ. അത്തരം സാഹചര്യത്തിൽ അനുമതി തേടുക എന്നത് നിർബന്ധമാണ്. ആ സാങ്കേതിക പ്രശ്നത്തിലാണ് ഇപ്പോൾ അനുമതി തടഞ്ഞിരിക്കുന്നത്. ഇനി കേസ് എടുക്കാൻ അനുമതി തേടിയാൽ എന്തുസംഭവിക്കും എന്നു നോക്കാം.

സംസ്ഥാന സർക്കാരിനെ സമീപിച്ചാൽ ആ അനുമതി നിഷേധിക്കാൻ പ്രത്യക്ഷത്തിൽ കാരണങ്ങൾ ഒന്നും കാണുന്നില്ല. ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുള്ള മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും വ്യവസായ മന്ത്രിയുമൊക്കെ ചേർന്ന് അനുമതി നിഷേധിക്കുകയാണ് എന്ന് കരുതുക. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗവർണറെ സമീപിക്കാം. സ്വാഭാവികമായി ഇഡിക്ക് അങ്ങനെയൊരു അനുമതി നൽകുന്നതിന് ഗവർണർ തടസ്സം നിൽക്കുമെന്നു കരുതാൻ കാരണങ്ങളൊന്നുമില്ല. രണ്ടു വഴിക്കു നോക്കിയാലും കേസിന്‍റെ മെറിറ്റിനെ ബാധിക്കുന്ന വിധത്തിലുള്ള ഇടപെടലുകളൊന്നും ഉണ്ടാകും എന്നു കരുതാൻ വഴിയില്ല.

എങ്ങനെയും പിണറായി വിജയനെ ചോദ്യം ചെയ്യുക എന്നത് ഇഡിയുടെ അഭിമാന പ്രശ്നമാണിപ്പോൾ. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഏതായാലും പിണറായി വിജയൻ ഇരുന്നു കൊടുക്കുകയില്ല. അന്ന് നിയമസഭാ സമ്മേളനമുണ്ട്. പോരാത്തതിന് ഇപ്പോൾ ഹൈക്കോടതി വിജിലൻസ് എടുത്ത കേസ് റദ്ദാക്കുകയും ചെയ്തിരിക്കുന്നു. ഇഡി കേസിനെക്കുറിച്ച് പരാമർശം ഇല്ലെങ്കിലും വിജിലൻസ് എടുത്ത കേസിനെ പിൻപറ്റിയാണ് ഇഡിയുടെ കേസ് വരുന്നത്. ആ സാഹചര്യത്തിൽ ഉത്തരവ് ഇഡിക്കു കൂടി ബാധകമാണെന്ന് വാദിക്കുകയും ചെയ്യാം. സിഎംആർഎൽ കേസിൽ വീണ ടിയെ പ്രതിയാക്കി ഇഡി കേസ് എടുത്തിട്ടുണ്ടെങ്കിലും പിണറായി വിജയനെ ആ കേസിൽ പ്രതിയാക്കിയിട്ടുണ്ടായിരുന്നില്ല.

എന്നാൽ ഇഡി സംസ്ഥാന സർക്കാരിന് കൊടുത്ത കത്തിൽ പറഞ്ഞിരുന്നത് വീണ ടി വഴി പണം വാങ്ങിയത് പിണറായി വിജയൻ ആണെന്നാണ്. സിഎംആർഎല്ലിൽ നിന്നുള്ള കൈക്കൂലിയാണ് അതെന്നും പറഞ്ഞിരുന്നു. ഈ കത്തിൽ പ്രാഥമിക അന്വേഷണം നടത്താം എന്നാണ് സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്ന നിയമോപദേശം. പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് എടുക്കുന്നത് ആലോചിക്കാം എന്നുമാണ് പറഞ്ഞിരുന്നത്. സംസ്ഥാന സർക്കാർ ആ നിയമോപദേശം അംഗീകരിക്കുകയും പ്രാഥമികമായി അന്വേഷണം നടത്താൻ നിർദേശം നൽകുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇതിനെതിരേ കെ എം ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചത്.
ആ വിധിക്കു തൊട്ടുപിന്നാലെ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഈ ഘട്ടത്തിലാണ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരേ ശബ്ദമുയർത്തിയത്. നേരിട്ട് എഫ്ഐആർ ഇട്ട് കേസ് എടുക്കാത്തതിനെ കുഴൽനാടൻ വിമർശിച്ചെങ്കിലും ഭൂരിപക്ഷം എംഎൽഎമാരും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പിന്തുണ നൽകുകയായിരുന്നു. ആ കേസ് ആണ് ഇപ്പോൾ പുതിയ ഘട്ടത്തിൽ വന്നു നിൽക്കുന്നത്.

എഫ്ഐആർ ഇടാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ആ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ട് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ ആണ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് ഇനി പിണറായി വിജയന് കോടതിയെ സമീപിക്കാം. ആ കേസിൽ കോടതിയിൽ നിന്നുള്ള തീരുമാനമാകും ഇക്കാര്യത്തിൽ നിർണായകമാവുക. പ്രതിപക്ഷ നേതാവ് ഇഡിയുടെ ചോദ്യം ചെയ്യലിനായി ഇരുന്നുകൊടുക്കേണ്ടി വരുമോ എന്ന് ആ വിധിയോടെ അറിയാം. ഷോൺ ജോർജും മാത്യു കുഴൽനാടനും പറയുന്നതുപോലെ പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുമോ എന്നും ആ വിധിക്കു ശേഷം അറിയാം.

Tags:

#ED raid #Kerala High Court #Pinarayi Vijayan #supreme court #Vigilance probe
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയം

രാഷ്ട്രീയം

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യു

രാഷ്ട്രീയം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡി

Recent Posts

  • വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു
  • ഇ.ഡി.യുടെ അധികാരപ്രയോഗത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; സംസ്ഥാന അന്വേഷണ ഏജൻസികളുടെ അധികാരത്തിൽ കൈകടത്തരുത്
  • പിണറായി വിജയൻ കേസിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? ഒരാഴ്ചത്തെ സ്റ്റേക്കു ശേഷം കേസിൽ എന്തു സംഭവിക്കും?
  • പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?
  • ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap