Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസംചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശംതലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനംകൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം

ഏറ്റവും പുതിയത്

ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം

Jishitha Bigtv Jishitha Bigtv
October 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം

സംസ്ഥാന സർക്കാരിന്‍റെ ആറുമാസത്തെ അസൽ കണക്കുകൾ ബിഗ് ടിവി പുറത്തുവിടുന്നു.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസം കൊണ്ട് സർക്കാർ കടമെടുത്തത് 35,467.88 കോടി രൂപ. ഇതേ സമയത്ത് പിണറായി വിജയൻ സർക്കാർ കഴിഞ്ഞ വർഷം എടുത്തത് 30,772.87 കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ എടുത്തത് 4,695 കോടി രൂപ. കഴിഞ്ഞ പിണറായി വിജയൻ സർക്കാർ കടമെടുക്കുന്നതിന് രൂക്ഷമായി വിമർശിച്ചിരുന്ന വി ഡി സതീശനും കടമെടുക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പിണറായി വിജയൻ സർക്കാർ 3798 കോടി കടമെടുത്തിരുന്നെങ്കിൽ ഈ സെപ്റ്റംബറിൽ 4,906 കോടി കടമെടുക്കേണ്ടി വന്നു. മാസം 1200 കോടി വരെ അധികം കടമെടുക്കേണ്ട സ്ഥിതി.

നികുതി വരുമാനത്തിലെ മാറ്റം

മുൻവർഷത്തേക്കാൾ മൊത്തം നികുതി വരുമാനത്തിൽ 11,000 കോടി രൂപയിലധികം വർദ്ധന ഈ വർഷം ഉണ്ടായിട്ടുണ്ട്. നികുതി വരുമാനം ഓഗസ്റ്റിൽ 14,000 കോടി ചരിത്രത്തിലാദ്യമായി പിന്നിട്ടിരുന്നു. സെപ്റ്റംബറിൽ 10,927 കോടിയും ലഭിച്ചു. ഈ രണ്ടുമാസത്തെ വരുമാന വർദ്ധനയാണ് സർക്കാരിനെ വലിയ പ്രതിസന്ധിയിൽ നിന്ന് തൽക്കാലത്തേക്ക് രക്ഷിച്ചത്. കഴിഞ്ഞവർഷത്തെ ആദ്യ ആറുമാസം 51,367 കോടിയാണ് നികുതിയായി കിട്ടിയതെങ്കിൽ, ഈ വർഷത്തെ ആറുമാസം അത് 62,506 കോടി രൂപയാണ്. നികുതിയിലെ ഈ വർദ്ധന വലിയ ഗുണം ചെയ്യാത്തതിനു കാരണം ചെലവിലുണ്ടായ വർദ്ധനയാണ്. റവന്യൂ ചെലവ് മുൻവർഷത്തെ ആദ്യ ആറുമാസം 27,194 കോടി രൂപ മാത്രമായിരുന്നു. ഈ വർഷം അത് 33,280 കോടി രൂപയായി വർദ്ധിച്ചു. 6086 കോടി രൂപയുടെ വർദ്ധന. പലിശയായി ആദ്യത്തെ ആറുമാസം നൽകിയത് 15,456 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 1000 കോടിയിലേറെയാണ് വർദ്ധന.

ശമ്പള ഇനത്തിൽ 3,800 കോടി രൂപയും പെൻഷനിൽ 2,000 കോടി രൂപയും അധികച്ചെലവ് ഉണ്ടായി. ശമ്പളവും പെൻഷനും പലിശയുമായി 61,501 കോടി രൂപയാണ് ചെലവഴിക്കേണ്ടി വന്നത്. മൊത്തം നികുതി വരുമാനം 62,506 കോടി രൂപ മാത്രവും. ശമ്പളവും പെൻഷനും പലിശയും കഴിഞ്ഞാൽ 1000 കോടി രൂപമാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിലാണ് 33,281 കോടി റവന്യു ചെലവിന് അധിക പണം കണ്ടെത്തേണ്ടി വന്നത്. വായ്പയുടെ നല്ലൊരു പങ്കും അങ്ങനെ റവന്യു ചെലവിന് വേണ്ടി ഉപയോഗിക്കേണ്ടി വന്നു. കേന്ദ്ര സർക്കാരിന്‍റെ ഗ്രാൻഡ് ഇനത്തിൽ ഈ വർഷം കാര്യമായ തുകയൊന്നും ലഭിച്ചിട്ടില്ല. ബജറ്റിൽ 16,367 പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ വർഷം ഇതുവരെ ലഭിച്ചത് 505 കോടി രൂപ മാത്രമാണ്. മൂലധനച്ചെലവായി 11,573 കോടി രൂപയാണ് ഈ വർഷം മുടക്കിയിരിക്കുന്നത്.

ഇനിയുള്ള വഴി എന്ത്?

45,000 കോടി രൂപയ്ക്കു മാത്രമാണ് കേന്ദ്രസർക്കാർ കടമെടുക്കാൻ അനുവദിച്ചിട്ടുള്ളത്. അതിൽ 35,000 കോടിയും ഇതുവരെ പിന്നിട്ടു കഴിഞ്ഞു. ശേഷിക്കുന്ന ആറുമാസംകൊണ്ട് കടമെടുക്കാവുന്നത് 10,000 കോടി രൂപ മാത്രമാണ്. വി ഡി സതീശൻ സർക്കാരിന് ഇനിയുള്ള ആറുമാസം കനത്ത ചെലവുകളുടേതാണ്. അടിസ്ഥാന സൗകര്യങ്ങളിൽ നല്ല രീതിയിൽ മുതൽ മുടക്ക് ആവശ്യമുണ്ട്. റോഡുകളും പാലങ്ങളും പണിയുന്നതിന് നല്ലൊരു തുക വേണം. കരാറുകാർക്ക് വലിയ തോതിൽ തുക കുടിശികയാണ്. ഈ സാഹചര്യത്തിൽ എവിടെ നിന്നു പണം കണ്ടെത്തും എന്നതാണ് നിർണായക ചോദ്യം. വലിയ വിവാദത്തിൽ അകപ്പെട്ട കിഫ്ബി വഴി ധനസമാഹാരണം ഇനി ഏതായാലും ഉണ്ടാകാൻ സാധ്യതയില്ല. കിഫ്ബിയുടെ പഴയ പ്രവർത്തനങ്ങളൊക്കെ പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനുൾപ്പെടെ പണം കണ്ടെത്തണമെങ്കിൽ കേന്ദ്രം കനിയാതെ രക്ഷയില്ല എന്ന നിലയിലാണ് സംസ്ഥാനം വന്നു നിൽക്കുന്നത്.

Tags:

#Kerala government debt #Kerala state finances #Kerala tax revenue #KIIFB #VD Satheesan government
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്

ഏറ്റവും പുതിയത്

കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്

ഏറ്റവും പുതിയത്

തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

Recent Posts

  • ‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?
  • ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസം
  • ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്
  • കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്
  • സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap