ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്.മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട അനധികൃത കരിങ്കൽ ഖനനത്തിലാണ് നിർണായക വിവരം. കഴിഞ്ഞമാസം 14 ന് എസ് ഐ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ കൂട്ടത്തോടെ കത്തയക്കുകയായിരുന്നു.
സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ഖനനത്തിൽ വിനോദ് പോലീസ് കുരിക്കിലായപ്പോൾ, സഹോദരനുവേണ്ടി മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം വിനീത് നേരിട്ട് ഇടപെട്ട് നടത്തിയ നീക്കങ്ങൾ ചെറുതല്ല എന്ന് തെളിയിക്കുകയാണ് പുറത്തുവരുന്ന രേഖകൾ. പവർ ഓഫ് അറ്റോർണി പ്രകാരം വിനോദ് കൈകാര്യം ചെയ്തിരുന്ന ഭൂമിയിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടുന്നതും എസ്ഐ ഗ്രീഷ്മ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതും കഴിഞ്ഞമാസം 14ന് ആയിരുന്നു. സമ്മർദം ചെലുത്തി ഒരു പ്രതി പോലും ഇല്ലാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിനോദിനെ വെറുതെ വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗ്രീഷ്മയെ തെറിപ്പിക്കാൻ അതേ ദിവസം ചേലക്കരയിലെ കോൺഗ്രസ് നേതാക്കളെക്കൊണ്ട് കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി അയപ്പിച്ചത്.
പാർട്ടി പ്രവർത്തകരോട് അപമര്യാതയായി പെരുമാറുന്നുവെന്നായിരുന്നു പരാതികൾ.
ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്, ചേലക്കര മണ്ഡലം പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എന്നിവരാണ് പരാതി അയച്ചത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് എസ് ഐ ഗ്രീഷ്മയെ സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തുകളുടെ പകർപ്പാണ് ബിഗ് ടിവിക്ക് ലഭിച്ചത്. കരിങ്കൽ ഖനനത്തിന് പാർട്ടി സംവിധാനങ്ങളെ തന്നെ സഹോദരങ്ങൾ ഉപയോഗപ്പെടുത്തിയെന്ന് വെളിവാക്കുന്നതാണ് കത്തുകൾ. നേതാക്കളുടെ പങ്കിലേക്കും കത്ത് വിരൽ ചൂണ്ടുന്നുണ്ട്.
ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്
