Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനംകൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്

ഏറ്റവും പുതിയത്

കൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്

Jishitha Bigtv Jishitha Bigtv
October 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്
Mattanchery Synagogue Hall

കൊച്ചി സിനഗോഗ് ആക്രമണം ബോസിന്റെ നിര്‍ദേശപ്രകാരം പ്രതി എബിന്‍ പോളിന്റെ നാലാമത്തെ ടാസ്‌കെന്ന് പൊലീസ്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിന് പുറമെ വാളകത്തെ ആളൊഴിഞ്ഞ കെട്ടത്തിലും പ്രതി രണ്ട് തവണ തീയിട്ടു. ഓരോ ആക്രമണത്തിനും പ്രതിക്ക് പ്രതിഫലം ലഭിച്ചിരുന്നു. പ്രതിയുടെ കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

ഒന്നും രണ്ടും തവണയല്ല നാല് തവണയാണ് സിനഗോഗ് ആക്രമണ കേസ് പ്രതി എബിന്‍ പോള്‍ ആക്രമണം നടത്തിയത്. വാളകം അമ്പലപ്പടിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ആക്രമണം ജനുവരി, മാര്‍ച്ച് മാസങ്ങളില്‍. ആദ്യ തവണ വീടിന്റെ ജനല്‍ഭാഗത്തും പിന്നീട് വീടിന്റെ വാതിലിന് മുന്‍പിലുമാണ് എബിന്‍ പോള്‍ പെടട്രോളൊഴിച്ച് തീയിട്ടത്. ഇതിന്റെ ദൃശ്യങ്ങളും പ്രതി മൊബൈലില്‍ പകര്‍ത്തി. ഇതിന് ശേഷമായിരുന്നു മൂവാറ്റപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിന്‌ നേരെയുള്ള ആക്രമണം. ഇതെല്ലാം പരീക്ഷണമായിരിന്നുവെന്നും എബിന്‍ പൊലീസിന് മൊഴി നല്‍കി. ബോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു എല്ലാമെന്ന മൊഴി ചോദ്യം ചെയ്യലില്‍ എബിന്‍ ആവര്‍ത്തിച്ചു. വാളകത്തും മൂവാറ്റുപുഴയിലും നടത്തിയ ആക്രമണത്തിന് പതിനായിരം രൂപ വീതം പ്രതിഫലം ലഭിച്ചുവെന്നാണ് എബിന്റെ മൊഴി. ഫോണ്‍പേ വഴിയാണ് പണം നല്‍കിയതെന്ന് എബിന്‍ മൊഴി നല്‍കിയതോടെ പണം അയച്ച അക്കൗണ്ട് കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. മ്യൂള്‍ അക്കൗണ്ടുകളാകാം സംഘം ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിന്റെ നിഗമനം. പ്രതി എബിന്റെ സാമ്പത്തികയിടപാടുകള്‍ വിശദമായി പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. കൊച്ചി സിനഗോഗ് ആക്രമണത്തിന് രണ്ട് ലക്ഷം രൂപയാണ് എബിന്‍ പോളിന് പ്രതിഫലമായി ലഭിച്ചത്. ബിറ്റ് കോയിനായിട്ടായിരുന്നു ഇടപാടുകളെങ്കിലും ഇത് മാറി പണം എബിന്റെ അക്കൗണ്ടിലെത്തിയെന്നാണ് എബിന്‍ നല്‍കിയ മൊഴി. കൂടുതല്‍ അക്കൗണ്ടുകള്‍ എബിന്റെ കൈവശമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ അക്കൗണ്ടുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീര്‍ന്നെങ്കിലും നിലവില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി എബിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. എബിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിലും ഉടന്‍ തീരുമാനമെടുക്കും. യുഎപിഎ അടക്കം ചുമത്തുന്നതില്‍ വൈകാതെ തീരൂമാനമുണ്ടാകും. എന്‍ഐഎ, ഐബി ഉദ്യോഗസ്ഥരും സമാന്തരമായി അന്വേഷണം തുടരുകയാണ്.

Tags:

#cryptocurrency payments #ebin paul #Kerala police investigation #Kochi Synagogue attack #NIA investigation #UAPA
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

ഏറ്റവും പുതിയത്

വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനം

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

Recent Posts

  • തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്
  • വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനം
  • കൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്
  • മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം
  • ‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap