പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു വിലാസമുണ്ട് പാലക്കാട് നഗരത്തിന്റെ വായനാ ചരിത്രത്തിന്. അക്ഷരങ്ങൾക്കൊപ്പം ചരിത്രവും സംസ്കാരവും കാത്ത് സൂക്ഷിക്കുന്ന സുൽത്താൻപേട്ടയിലെ പബ്ലിക് ലൈബ്രറി. 70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള അക്ഷര ലോകം.
പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് സുൽത്താൻപേട്ടി ലെ ഈ പുസ്തക ലോകത്തിന്. ആയിരമോ പതിനായിരമോ അല്ല. ചരിത്രം മുതൽ സാഹിത്യം വരെ, 70,000 ൽ അധികം പുസ്തകങ്ങൾ. അതിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ ചേർത്തുപിടിച്ച ഒരു അമൂല്യ ഗ്രന്ഥം കൂടി ഉണ്ട്.. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറും ജവഹർലാൽ നെഹ്റുവും ഒപ്പിട്ട ഭരണഘടനയുടെ പകർപ്പ്.
1951-ൽ മലബാറിൽ ആരംഭിച്ച ആദ്യഘട്ട ലൈബ്രറികളിൽ ഒന്നാണിത്.പട്ടിക്കരയിൽ നിന്ന് യാത്ര തുടങ്ങിയ ലൈബ്രറി പിന്നീട് പല ഇടങ്ങളിലൂടെ സഞ്ചരിച്ച് നഗരത്തിന്റെ ഹൃദയഭാഗമായ സുൽത്താൻപേട്ടയിലെത്തി. എന്നാൽ ചരിത്ര ഓർമകൾ പേറുമ്പോഴും ലൈബ്രറിക്ക് സ്വന്തമായി കെട്ടിടം ഇല്ല. ഇന്നും നഗരസഭയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്നതിനാൽ പുസ്തകങ്ങൾ പൂർണമായും അടുക്കി വെക്കാൻ പോലും കഴിയുന്നില്ല.മലയാളം ഹിന്ദി ഇംഗ്ലീഷ് പുസ്തനങ്ങളുടെ മറ്റെങ്ങുമില്ലാത്ത ശേഖരവും ഇവിടെ ഉണ്ട്.
70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകം
