അരുണാചൽ പ്രദേശിൽ പട്രോളിങ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു. ചാങ്ലാങ് ജില്ലയിൽ ഇന്ത്യ–മ്യാൻമർ അതിർത്തിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.21 അസം റൈഫിൾസിന്റെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അതിർത്തി വേലിനിർമാണം നടക്കുന്ന മേഖലയിലായിരുന്നു സംഘം പട്രോളിങ് നടത്തിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി.ആക്രമണത്തിന് പിന്നിൽ എൻഎസ്സിഎൻ (കെ–വൈഎ) വിഭാഗമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ ആക്രമണം; അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു
