മുസ്ലിം പെൺകുട്ടികളുടെ മുന്നേറ്റത്തെക്കുറിച്ച് വിവാദ പരാമർശവുമായി മന്ത്രി കെ.എം. ഷാജി. നിരീശ്വരവാദികളുടെ പേജുകൾ പിന്തുടരുന്നതിൽ ഭൂരിഭാഗവും മുസ്ലിം പെൺകുട്ടികളാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം.കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ദേശീയ സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മുസ്ലിം പെൺകുട്ടികളുടെ വളർച്ചയെ ഗൈഡ് ചെയ്യാൻ സമുദായ സംഘടനകൾക്ക് കഴിയുന്നില്ലെന്നും അത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസപരമായി മുന്നേറുന്ന പെൺകുട്ടികൾ വിശ്വാസപരമായി പിന്നോട്ടുപോകുന്നുവെന്ന ആശങ്കയും മന്ത്രി പങ്കുവച്ചു. മന്ത്രിയുടെ പരാമർശം വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനവും ഉയരുന്നുണ്ട്
മുസ്ലിം പെൺകുട്ടികളുടെ മുന്നേറ്റത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി മന്ത്രി കെ.എം. ഷാജി
