സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വിഷയത്തിൽ ഇന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ യോഗം വിളിച്ചു. വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരും ജില്ലാ പ്രോഗ്രാം മാനേജർമാരും പങ്കെടുക്കും. പകർച്ചവ്യാധി വ്യാപനവും യോഗത്തിൽ ചർച്ചയാകും.
സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ചു. 18 മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് വ്യക്തമാക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.അതേസമയം, ചില മരുന്ന് കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങില്ലെന്നും ഇവരാണ് മരുന്ന് ക്ഷാമമുണ്ടെന്ന പ്രചാരണം നടത്തുന്നതെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
