ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ്, ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്നാനി, പനോരമ സ്റ്റുഡിയോസ് എന്നിവരുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. മുംബൈയിൽ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമാ പ്രോജക്ടുകൾക്ക് ഫണ്ടിംഗ് നൽകുന്നതിന്റെ മറവിൽ പണം വിദേശത്തേക്ക് കടത്തിയെന്നതടക്കമുള്ള സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച സംശയങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമെന്നാണ് സൂചന. സാമ്പത്തിക രേഖകൾ, ഇടപാട് വിവരങ്ങൾ, വിദേശത്തേക്കുള്ള പണമിടപാടുകളുടെ വിശദാംശങ്ങൾ എന്നിവ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതായാണ് റിപ്പോർട്ട്.
