കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം 32-ാം ദിവസത്തിലേക്ക്. താൽക്കാലിക വൈസ് ചാൻസലർ സിസ് തോമസിന്റെ പരാതിയെ തുടർന്നുള്ള കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് ക്യാമ്പസിൽ എസ്എഫ്ഐ സ്വീകരണം നൽകിയേക്കും.
കേസിൽ പ്രതികളായ 14 വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളെ അകാരണമായാണ് കേസിൽ പ്രതിചേർത്തതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. സമരത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാല ക്യാമ്പസിൽ പ്രതിഷേധവും രാഷ്ട്രീയ ചർച്ചകളും തുടരുകയാണ്.
