ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. രണ്ട് സ്ഥലങ്ങളിൽ നിന്നായി 25.36 ഗ്രാം എംഡിഎംഎയും 70 ഗ്രാം ഹെറോയിനും പിടികൂടി.
കൊച്ചി തൈക്കൂടത്ത് 25.36 ഗ്രാം എംഡിഎംഎയുമായി തൈക്കൂടം സ്വദേശി സിറാജുദ്ദീൻ പിടിയിലായി. പ്രതിയുടെ കടയിൽ നിന്നാണ് ലഹരി പിടികൂടിയത്. എസിപിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്.
പെരുമ്പാവൂരിൽ എഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന 70 ഗ്രാം ഹെറോയിനുമായി മൂന്ന് പേർ പിടിയിലായത്. അസം സ്വദേശികളായ മുക്സിദുൾ ഇസ്ലാം, ബഹാറുൾ ഇസ്ലാം, രഷ്മീന കാത്തൂൻ എന്നിവരാണ് അറസ്റ്റിലായത്.അഞ്ച് സോപ്പ് പെട്ടികളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
