കൊല്ലം തീരദേശം മാലിന്യ മലയായെന്ന ബിഗ് ടിവി വാർത്തയിൽ ഇടപെടലുമായി നഗരസഭ. കൊല്ലം തീരത്തെ പ്ലാസ്റ്റിക് മാലിന്യം 10 ദിവസത്തിനകം മാറ്റുമെന്ന് കൊല്ലം മേയർ എ കെ ഹഫീസ് ബിഗ് ടി വിയോട് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ സ്പെഷ്യൽ ഡ്രൈവ് നടത്തുo.മേഖല അടിസ്ഥാനത്തിൽ മാലിന്യ ശേഖരണത്തിന് പ്രത്യേക ഇടം ഉണ്ടാകുമെന്നും മേയർ അറിയിച്ചു.
കൊല്ലം തീരത്ത് മലയായി തീർന്ന മാലിന്യത്തിൻ്റെ ബിഗ് ടിവി വാർത്ത പരമ്പരയ്ക്ക് പിന്നാലെയാണ് കൊല്ലം മേയറുടെ ഇടപെടൽ എത്തുന്നത്. തീരപ്രദേശത്തെ വീടുകളിൽ നിന്ന് സൗജന്യമായി ഹരിത കർമ്മസേനയോട് പ്ലാസ്‌റ്റിക് ശേഖരിക്കാൻ നിർദ്ദേശം നൽകും. തീരപ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുമെന്നും ഇതിന് പിഴ ഈടാക്കുമെന്നും മേയർ വ്യക്തമാക്കി .
മേഖല അടിസ്ഥാനത്തിൽ മാലിന്യ ശേഖരണത്തിന് പ്രത്യേക ഇടം ഉണ്ടാകുമെന്നും മേയർ കൂട്ടിച്ചേർത്തു. വർഷങ്ങളായി ഒരു നാട് അനുഭവിച്ച പ്രശ്‌നത്തിനാണ് ബിഗ് ടിവി വാർത്തയിലൂടെ പരിഹാരം ആകുന്നത്.
