Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ കാര്യക്ഷമമല്ലെന്ന് കുടുംബങ്ങൾ

കേരളം

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ കാര്യക്ഷമമല്ലെന്ന് കുടുംബങ്ങൾ

Jishitha Bigtv Jishitha Bigtv
August 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ കാര്യക്ഷമമല്ലെന്ന് കുടുംബങ്ങൾ
മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്തതിൽ സർക്കാരിനെതിരെ കുടുംബാംഗങ്ങൾ. സർക്കാർ നടത്തുന്ന തിരച്ചിൽ കാര്യക്ഷമമല്ലെന്നാണ് പരാതി. എട്ട് ദിവസം മുൻപ് ഉപജീവനത്തിനായി കടലിൽ പോയ മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ആദ്യഘട്ടത്തിൽ തന്നെ കാര്യക്ഷമമായ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ അച്ഛനെ കണ്ടെത്താനാകുമായിരുന്നുവെന്ന് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകൾ ജിജി പറഞ്ഞു. ഫിഷറീസ് മന്ത്രി ഇതുവരെ വിളിച്ച് അന്വേഷിച്ചില്ലെന്നും ജിജി ആരോപിച്ചു.

മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബത്തിനും സമാന പരാതിയാണ്. തിരച്ചിൽ നടക്കാത്തതിൽ കുടുംബം പ്രതിഷേധിച്ചതിന് പിന്നാലെയാണ് സർക്കാർ തിരച്ചിൽ ആരംഭിച്ചതെന്നാണ് ആരോപണം. സർക്കാർ സ്കൂബാ ടീം തിരച്ചിലിന് ഇറങ്ങിയില്ലെന്നും കുടുംബം നേരിട്ട് ഏർപ്പാട് ചെയ്തവരാണ് തിരച്ചിൽ നടത്തിയതെന്നും ഷിജിന്റെ ഭാര്യ ആരോപിച്ചു.അതേസമയം, രണ്ട് കൈക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഷിജിന്റെ ഭാര്യ സ്റ്റിജി ബിഗ് ടിവിയിലൂടെ വിതുമ്പി.

നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ വൈകുന്നതിനെതിരെ അമ്മ രേഷ്മയും രംഗത്തെത്തി. അച്ഛന്റെയും ഭർത്താവിന്റെയും സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്.

ഇതിന് പിന്നാലെ കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്റ്ററുകളും ഒരു കപ്പലും ഉപയോഗിച്ചുള്ള തിരച്ചിലും ഡ്രോൺ പരിശോധനയും ആരംഭിച്ചു. നേരത്തെ തന്നെ ഇത്തരത്തിൽ പരിശോധന നടത്താമായിരുന്നുവെന്നാണ് രേഷ്മയുടെ ആരോപണം.

ഗൗതം കൃഷ്ണന്റെ വീട്ടിലെത്തിയ മന്ത്രി ഷിബു ബേബി ജോൺ കുടുംബാംഗങ്ങളുമായി വീണ്ടും സംസാരിച്ചു. കടലപകടങ്ങളിൽ കാണാതാകുന്നവർക്കായുള്ള തിരച്ചിൽ കാര്യക്ഷമമാകുന്നില്ലെന്ന ആരോപണവും പ്രതിഷേധവും ശക്തമാകുകയാണ്.

Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap