Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വടകര എംഡിഎംഎ കേസ്: അധ്യാപകർ പ്രതിയായ സംഭവത്തിൽ എസ്.എസ്.കെ ആഭ്യന്തര അന്വേഷണം; മുഖ്യകണ്ണിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

കേരളം

വടകര എംഡിഎംഎ കേസ്: അധ്യാപകർ പ്രതിയായ സംഭവത്തിൽ എസ്.എസ്.കെ ആഭ്യന്തര അന്വേഷണം; മുഖ്യകണ്ണിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

Jishitha Bigtv Jishitha Bigtv
July 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
വടകര എംഡിഎംഎ കേസ്: അധ്യാപകർ പ്രതിയായ സംഭവത്തിൽ എസ്.എസ്.കെ ആഭ്യന്തര അന്വേഷണം; മുഖ്യകണ്ണിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം
പ്രതികളുടെ വാട്സാപ്പ് ചാറ്റുകളിൽനിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു

വടകര എംഡിഎംഎ കേസിൽ അധ്യാപകർ പ്രതിയായ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സമഗ്ര ശിക്ഷ കേരള . സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം അഡീഷണൽ പ്രോജക്ട് ഡയറക്ടർ എം.കെ. ഷൈമോന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുക.

പേരാമ്പ്ര ബി.ആർ.സി ഉൾപ്പെടെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സംഘം നേരിട്ടെത്തി പരിശോധന നടത്തും. അറസ്റ്റിലായ അധ്യാപികയുടെ വിദേശയാത്ര ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിക്കായി പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ ഇയാൾ കേരളം വിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റിലായ ജിജിൻ കുര്യാക്കോസിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇയാളുടെ പങ്കിനെക്കുറിച്ചുള്ള നിർണായക സൂചന നൽകിയതെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായ അധ്യാപികമാരുമായി അടുത്ത ബന്ധമുള്ള ഒരു യുവതിയും പൊലീസ് നിരീക്ഷണത്തിലാണ്. ലഹരി ശൃംഖലയിലെ മറ്റ് അംഗങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.

അറസ്റ്റിലായ അധ്യാപികമാർ ലഹരി കടത്തിന്റെ ക്യാരിയർമാരായി പ്രവർത്തിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നു. പണമിടപാടുകൾ നടത്തിയതല്ലാതെ ലഹരി കൈമാറിയിട്ടില്ലെന്നാണ് പ്രതികളുടെ മൊഴി. ഈ മൊഴികളുടെ വിശ്വാസ്യത ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് പരിശോധിച്ചുവരികയാണ്.

കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വിശദമായ ചോദ്യം ചെയ്യലിലൂടെ ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളെയും ഇടപാട് രീതികളെയും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ

Tags:

#Samagra Shiksha Kerala #vadakara mdma
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap