കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി മാറ്റിവെച്ചത്.റിബേഷിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായി ജാമ്യം ലഭിച്ച ജിതിൻ ഭാസ്കരന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ഹർജിയും നാളെ കോടതി പരിഗണിക്കും. ജാമ്യം ലഭിച്ച ശേഷം തിരുവള്ളൂരിൽ നൽകിയ സ്വീകരണത്തിനിടെ നടന്ന അക്രമസംഭവങ്ങളും ഫേസ്ബുക്കിലെ പരാമർശങ്ങളും ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി കോടതിയെ സമീപിച്ചിരിക്കുന്നത്.
