Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പി.എസ്.സി. ക്രമക്കേട്; അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്; രേഖകൾ ശേഖരിക്കും, പി.എസ്.സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കേരളം

പി.എസ്.സി. ക്രമക്കേട്; അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്; രേഖകൾ ശേഖരിക്കും, പി.എസ്.സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.എസ്.സി. ക്രമക്കേട്; അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്; രേഖകൾ ശേഖരിക്കും, പി.എസ്.സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം
നിയമനം ഉറപ്പുനൽകിയ സർക്കാർ വാക്ക് പാലിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പിഎസ് സി റാങ്ക് ഹോൾഡേഴ്സ്

പി.എസ്.സി.യുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കി. അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിന് പിന്നാലെ പി.എസ്.സി.യിൽ നിന്ന് പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം ആവശ്യപ്പെടും.

ആശ്രിത നിയമനം, പിൻവാതിൽ നിയമനം, റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ കരാർ നിയമനം നടത്തിയെന്ന ആരോപണം, റാങ്ക് പട്ടികയിൽ കൃത്രിമം നടന്നെന്ന പരാതികൾ തുടങ്ങി പി.എസ്.സി.യുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുക. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുക.പരീക്ഷാ നടപടികളും നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആദ്യം പരിശോധിച്ച ശേഷമാകും തുടർനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. പി.എസ്.സി. ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന നടപടികളും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.

അതേസമയം, 2023-ലെ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കാനുള്ള പി.എസ്.സി. തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി. ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ ചില പ്രവർത്തകർ ചെയർമാന്റെ മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉന്തുംതള്ളുമുണ്ടായി.

ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ പരാതി നൽകുമെന്ന് പി.എസ്.സി. അധികൃതർ അറിയിച്ചു.ഇതിനിടെ, പി.എസ്.സി.യിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുതിയ പരാതികൾ ലഭിച്ചാൽ അവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags:

#crime branch #psc #youth congress
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap