നടി അൻസിബ ഹസന്റെ പരാതിയിൽ കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പോലീസിനോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷമാകും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേൾക്കുക.
അൻസിബ ഹസന്റെ പരാതിയിൽ ആദ്യം കേസെടുക്കാനാകില്ലെന്ന നിലപാടാണ് കടവന്ത്ര പോലീസ് സ്വീകരിച്ചിരുന്നത്. ഇതിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചു. പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ടിനി ടോമിനെതിരെ ആറോളം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിന് സാധ്യതയുള്ള സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം തേടി അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.പോലീസിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി അന്തിമമായി തീരുമാനമെടുക്കുക.
