ഡെൽഹി വിമാനത്താവളത്തിൽ സ്വിസ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ച് ആറ് യാത്രക്കാർക്ക് പരുക്കേറ്റു. സ്വിറ്റ്സർലൻഡിലേക്കുള്ള ഫ്ലൈറ്റ് നമ്പർ എൽഎക്സ്147 എയർബസ് 330 ആണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറിനെ തുടർന്ന് പൈലറ്റ് അവസാന നിമിഷം ടേക്ക് ഓഫ് ഒഴിവാക്കി. തുടർന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡെൽഹി വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 1.8നാണ് വിമാനം ടേക്ക് ഓഫ് റണ്ണിന് ഒരുങ്ങിയത്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ടേക്ക് ഓഫ് റൺ തുടങ്ങിയതിന് പിന്നാലെ എഞ്ചിനുകളിൽ ഒരെണ്ണം തകരാറിലാകുകയും തീപിടിക്കുകയുമായിരുന്നു. 228 യാത്രക്കാരും 4 കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജീവനക്കാർ സുരക്ഷിതരാണെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
