തിരുവനന്തപുരം കിളിമാനൂർ മടവൂർ സീമന്തപുരത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 36 ഭവനരഹിത കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച ഭവന സമുച്ചയ പദ്ധതി ആറു വർഷമായിട്ടും യാഥാർഥ്യമായില്ല. 2020-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതി പ്രാരംഭ നടപടികൾക്കപ്പുറം മുന്നോട്ടുപോയിട്ടില്ല.
36 ഭവനരഹിതർക്ക് 50 സെന്റ് ഭൂമിയിൽ ലൈഫ് പദ്ധതിയിലൂടെ ഭവന സമുച്ചയം നിർമിക്കാൻ 2020 ലാണ് അന്നത്തെ സർക്കാർ കിളിമാനൂർ മടവൂർ സീമന്തപുരത്ത് ഭൂമി കണ്ടെത്തിയത്.എന്നാൽ ഭവന സമുച്ചയത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി എന്നല്ലാതെ ഇക്കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഒരു നിർമ്മാണവും ഇവിടെ നടന്നില്ല.നിർമാണത്തിനായി എത്തിച്ച ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ.പദ്ധതി മുടങ്ങിയതോടെ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന 36 കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇപ്പോൾ അവസാനിച്ചത്. അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് പദ്ധതി മുടങ്ങിപ്പോയതെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.
