സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ നേരിയതോ ഇടത്തരം ആയ മഴയ്ക്കാണ് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെമുതൽ ശക്തമായ മഴക്ക് ഉള്ള മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. നാളെ കണ്ണൂർ കാസർഗോഡ് ജില്ലകളിലും മറ്റന്നാൾ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 7 വരെ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
