Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങൾ വൈകുന്നു; സർക്കാരിനും മുന്നണിക്കുമിടയിൽ ഏകോപനക്കുറവെന്ന് വിമർശനം

കേരളം

കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങൾ വൈകുന്നു; സർക്കാരിനും മുന്നണിക്കുമിടയിൽ ഏകോപനക്കുറവെന്ന് വിമർശനം

Jishitha Bigtv Jishitha Bigtv
July 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങൾ വൈകുന്നു; സർക്കാരിനും മുന്നണിക്കുമിടയിൽ ഏകോപനക്കുറവെന്ന് വിമർശനം
കെപിസിസിക്ക് പുതിയ അധ്യക്ഷൻ ഇല്ലാത്തതുക്കൊണ്ട് ബോർഡ് കോർപ്പറേഷൻ നിയമനങ്ങളും നടക്കുന്നില്ല

അധികാരത്തിലെത്തി ഒന്നര മാസം പിന്നിടുമ്പോഴും കെ.പി.സി.സി.യുടെയും യു.ഡി.എഫിന്റെയും നേതൃയോഗങ്ങൾ ചേരാത്തതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാകുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത്, സർക്കാർ അഭിഭാഷക നിയമനം, വിഴിഞ്ഞം പദ്ധതി, പി.എം. ശ്രീ പദ്ധതി തുടങ്ങി തുടർച്ചയായി വിവാദ വിഷയങ്ങൾ ഉയർന്നിട്ടും പാർട്ടിയുമായോ മുന്നണിയുമായോ സർക്കാർ കൂടിയാലോചന നടത്തുന്നില്ലെന്നാണ് വിമർശനം. പുതിയ കെ.പി.സി.സി. അധ്യക്ഷനെ തീരുമാനിക്കാത്തതിനാൽ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളും അനിശ്ചിതത്വത്തിലാണെന്നാണ് വിലയിരുത്തൽ.

സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് സർക്കാരിന് ആദ്യ തിരിച്ചടിയായത്. തുടർന്ന് വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഏർപ്പെടുത്തിയ തീരുമാനവും വിവാദമായി. മദ്യനയം പ്രഖ്യാപിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും, ഇക്കാര്യത്തിൽ ചർച്ച ചെയ്യാൻ ഇതുവരെ യു.ഡി.എഫ്. യോഗം വിളിച്ചിട്ടില്ല. ഇത് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്ന ആശങ്ക പാർട്ടിയിലും മുന്നണിയിലും ഉയരുന്നുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് സംഘപരിവാർ ബന്ധം ആരോപിച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തിയിട്ടും വിഷയത്തിൽ ചർച്ചയോ വിശദീകരണമോ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. പി.എം. ശ്രീ പദ്ധതിയിൽ തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും, മുന്നണിയുടെ നിലപാടും നിർണായകമാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

വിഴിഞ്ഞം പദ്ധതിയിലെ ഓഹരി കൈമാറ്റം സർക്കാർ അറിഞ്ഞില്ലെന്ന നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ, അദാനി വിഷയത്തിൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചതും മുന്നണിക്കുള്ളിൽ ചർച്ചയാകുന്നുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങൾ പാർട്ടിയിലും മുന്നണിയിലും വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ് നേതാക്കളുടെ ആവശ്യം.

മന്ത്രി സ്ഥാനമേറ്റതിനെ തുടർന്ന് കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഒഴിയാൻ സണ്ണി ജോസഫ് നേരത്തേ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷമാകും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അധ്യക്ഷനെയും തീരുമാനിക്കാനാകാതെ, നിയമന നടപടികളും നിലച്ചിരിക്കുകയാണ്.

Tags:

#kpcc #liquor policy #meetings delayed #PM Shri #UDF
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap