Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / രമേശ് ചെന്നിത്തലയെ സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ;സൗഹൃദസന്ദർശനമെന്ന് കടകംപളളിയുടെ വിശദീകരണം

കേരളം

രമേശ് ചെന്നിത്തലയെ സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ;സൗഹൃദസന്ദർശനമെന്ന് കടകംപളളിയുടെ വിശദീകരണം

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
രമേശ് ചെന്നിത്തലയെ സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ;സൗഹൃദസന്ദർശനമെന്ന് കടകംപളളിയുടെ വിശദീകരണം
ഔദ്യോഗിക രാഷ്ട്രീയ ചർച്ചയല്ലെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും കടകംപള്ളി സുരേന്ദ്രൻ്റെ വിശദീകരണം

ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയിരിക്കെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇത് സൗഹൃദസന്ദർശനം മാത്രമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. അതേസമയം, കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ സർക്കാരിന് ഇടപെടാനാവില്ലെന്നും കോടതി അഭിപ്രായം തേടിയാൽ അപ്പോൾ മറുപടി നൽകുമെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ളക്കേസിൽ ആരോപണവിധേയനായ മുൻ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് മുൻപ് രമേശ് ചെന്നിത്തല കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച ശ്രദ്ധേയമായത്. രാവിലെ ഏഴുമണിയോടെയാണ് കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിൽ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തിയത്. ഇത് ഔദ്യോഗികമോ രാഷ്ട്രീയപരമോ ആയ കൂടിക്കാഴ്ചയല്ലെന്നും വ്യക്തിപരമായ സൗഹൃദ സന്ദർശനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിന് പിന്നിൽ സർക്കാരിന്റെ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിഷയം നിയമസഭയിലും ഉയർന്നത്. എന്നാൽ, കോടതി മേൽനോട്ടത്തിൽ എസ്.ഐ.ടി. നടത്തുന്ന അന്വേഷണത്തിൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്ന നിലപാടാണ് മന്ത്രി കെ. മുരളീധരൻ ആവർത്തിച്ചത്.

അതേസമയം, 2025-ൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണവുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമോ, അതോ 2019-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായി അന്വേഷിച്ചാൽ മതിയോ എന്ന കാര്യത്തിൽ നിയമപരമായ ആശയക്കുഴപ്പം തുടരുകയാണ്. രണ്ട് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നതിനാൽ ഒരേ കേസിന്റെ ഭാഗമായി അന്വേഷണം തുടരാമെന്ന നിയമാഭിപ്രായവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിനായി എസ്.ഐ.ടി. നിയമോപദേശവും തേടിയിട്ടുണ്ട്.

Tags:

#kadakampally surendran #Ramesh Chennithala #sabarimala gold robbery
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap