Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പശ്ചിമബംഗാൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നീക്കിയത് വെജിറ്റേറിയനിസത്തിന്‍റെ ഭാഗമോ? കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മുട്ട ഒഴിവാക്കിയത് നീതിയോ?

ഇന്ത്യ

പശ്ചിമബംഗാൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നീക്കിയത് വെജിറ്റേറിയനിസത്തിന്‍റെ ഭാഗമോ? കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മുട്ട ഒഴിവാക്കിയത് നീതിയോ?

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
പശ്ചിമബംഗാൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നീക്കിയത് വെജിറ്റേറിയനിസത്തിന്‍റെ ഭാഗമോ? കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മുട്ട ഒഴിവാക്കിയത് നീതിയോ?
ബിജെപി സർക്കാർ അധികാരമേറ്റ ശേഷം പശ്ചിമബംഗാളിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നീക്കം ചെയ്തത്

കുട്ടികൾക്ക് സ്കൂളിൽ നൽകുന്ന ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നീക്കം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. അധികാരത്തിൽ വന്ന ബിജെപി സർക്കാർ ബ്രാഹ്മണിസം നടപ്പാക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ശുദ്ധ വെജിറ്റേറിയൻ വാദം ബംഗാളിലും ഉയർത്തുന്നതിന്‍റെ ഭാഗമായാണ് നീക്കം എന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന്‍റെ ഭാഗമാണ് നീക്കമെന്നാണ് ബിജെപി വിശദീകരിക്കുന്നത്.ധനമന്ത്രി സ്വപൻ ദാസ് ഗുപ്ത അവതരിപ്പിച്ച ബജറ്റിലാണ് ഉച്ചഭക്ഷണത്തിലെ മാറ്റം പ്രഖ്യാപിച്ചത്. ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യൻസ് (ഇസ്കോൺ) എന്ന സംഘടന തയ്യാറാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുക എന്നായിരുന്നു പ്രഖ്യാപനം. കൊൽക്കത്തിയിലെ 1800 സ്കൂളുകളിലാണ് തുടക്കത്തിൽ ഇങ്ങനെ ഭക്ഷണം നൽകുന്നത്. ഇസ്കോൺ വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകുന്ന ഏജൻസിയാണ്.അതുകൊണ്ടു തന്നെ മുട്ട ഭക്ഷണത്തിന്‍റെ ഭാഗമായി ഉണ്ടാകില്ല. രാജ്മ, സോയ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഭക്ഷണമാണ് ഇസ്കോൺ നൽകുന്നത്. ഇതാണ് വിവാദങ്ങൾക്കു കാരണം.

ബംഗാളിലെ കുട്ടികൾക്ക് സോയ ഇഷ്ടമല്ലെന്നും ഈ നീക്കം തിരിച്ചടിക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം പി ആരോപിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രോട്ടീൻ കിട്ടുന്ന പ്രധാനപ്പെട്ട ഉറവിടം മുട്ടയാണ്. അതാണ് ഇല്ലാതാകുന്നത്. ഇഷ്ടമല്ലാത്ത സോയ സ്കൂളുകളിൽ എത്തിച്ചാൽ ഭക്ഷണം പാഴാകും എന്നല്ലാതെ മറ്റെന്തു ഫലം എന്നാണ് മഹുവ ഉയർത്തുന്ന ചോദ്യം.മതപരമായ നിർബന്ധത്തിനു വഴങ്ങുകയാണെന്ന ആരോപണം മുഖ്യമന്ത്രി സുവേന്ദു അധികാരി നിഷേധിച്ചു. കുട്ടികൾക്ക് നല്ല ഭക്ഷണം എത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് വിശദീകരണം. എന്നാൽ രാജ്മ ബംഗാളിലെ സാധാരണക്കാർ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവല്ല. ഇതിലൊക്കെ ഉപരിയായി ബംഗാളിലെ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ആശങ്കയിലാണ്. ന്യൂനപക്ഷങ്ങളുടെ ഭക്ഷണശീലങ്ങൾക്കുമേൽ കടന്നുകയറാനുള്ള നീക്കത്തിന്‍റെ തുടക്കമാണെന്നാണ് ആരോപണം.

രാജ്യത്ത് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ആരംഭിച്ചത് 1920ൽ മദിരാശിയിലാണ്. സ്കൂൾ വിദ്യാഭ്യാസം നിർബന്ധിതമാക്കുന്നതിന്‍റെ ഭാഗമായാണ് തുടങ്ങിയത്. 1956ൽ കെ കാമരാജ് ആണ് വ്യാപകമായി പദ്ധതി നടപ്പാക്കിയത്. അന്നുമുതൽ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ തമിഴ്നാടാണ് രാജ്യത്തിനു മാതൃക. ഉച്ചഭക്ഷണത്തിനൊപ്പം വ്യാപകമായി മുട്ട വിതരണം ചെയ്യുന്നത് ആരംഭിച്ചതും തമിഴ്നാടാണ്.ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂളിൽ എത്താനുള്ള പ്രചോദനമായാണ് ഈ ഭക്ഷണം ഉപയോഗപ്പെടുത്തിയത്. തമിഴ്നാട്ടിലെ വിദ്യാഭ്യാസ നിലവാരം ഉയർന്നതും അങ്ങനെയാണ്. ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികളുടെ ആരോഗ്യ പരിശോധനയും ആരംഭിച്ചതും തമിഴ്നാട്ടിലാണ്. ഇതും സാമൂഹികമായി വലിയ മാറ്റം ഉണ്ടാക്കി. മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ ശീലങ്ങൾ എത്തിയത് തമിഴ്നാട്ടിൽ നിന്നാണ്.

മുട്ട മാത്രമല്ല, സവാളയും വെളുത്തുള്ളിയും ഒന്നും ഉപയോഗിക്കാൻ പാടില്ല എന്നു വിശ്വസിക്കുന്നവരുടെ കൂട്ടമാണ് കൃഷ്ണ കോൺഷ്യൻസ്. അരിക്കും പരിപ്പിനും പുറമെ കിച്ചടിയും രാജ്മമയും സോയയും നൽകാനാണ് സംഘടനയുടെ തീരുമാനം. പിഎം പോഷൺ പദ്ധതി അനുസരിച്ച് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ മെനു തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കാണ്. സന്നദ്ധ സംഘടനകളുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനെ അംഗീകരിക്കുന്നുമുണ്ട്.ഇസ്കോൺ നിലവിൽ എട്ടു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 21 നഗരങ്ങളിലായി 12 ലക്ഷം വിദ്യാർത്ഥികൾക്ക് ദിവസവും ഭക്ഷണം നൽകുന്നു എന്നാണ് കണക്ക്. ഈ രീതിയാണ് ബംഗാളിലേക്കും വ്യാപിപ്പിക്കുന്നത്. ഇസ്കോണിന്‍റെ ഭക്ഷ്യശീലം രാജ്യമെങ്ങും വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. രാജ്യമെങ്ങും പുതിയ വെജിറ്റേറിയൻ ശീലങ്ങൾ ഉണ്ടാക്കിയെടുക്കാനാണ് ശ്രമം എന്നാണ് ആരോപണം.

Tags:

#removing eggs #vegetarianism #west bengal midday meal
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

വാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെ

ഇന്ത്യ

ടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇന്ത്യ

ഗാസ സിറ്റിയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, വെടിനിർത്തൽ കരാർ ലംഘനം തുടരുന്നതായി ആരോപണം

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap