Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ‘ജന നായകൻ’ നിർമാതാവിന്റെ നിയമനത്തിൽ വിവാദം പുകയുന്നു ; വിജയ് സർക്കാരിനെതിരെ പ്രതിപക്ഷം

ഇന്ത്യ

‘ജന നായകൻ’ നിർമാതാവിന്റെ നിയമനത്തിൽ വിവാദം പുകയുന്നു ; വിജയ് സർക്കാരിനെതിരെ പ്രതിപക്ഷം

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘ജന നായകൻ’ നിർമാതാവിന്റെ നിയമനത്തിൽ വിവാദം പുകയുന്നു ; വിജയ് സർക്കാരിനെതിരെ പ്രതിപക്ഷം
തമിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കെ വെങ്കട് നാരായണനെ നിയമിച്ചു

തമിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിർമാതാവ് കെ വെങ്കട് നാരായണനെ നിയമിച്ച വിജയ് സർക്കാർ നടപടിയിൽ വിവാദം പുകയുന്നു. നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും ബിജെപിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.കർണാടക സ്വദേശിയായ ഒരാളെ തമിഴ്നാടിന്റെ താൽപര്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കേണ്ട സുപ്രധാന സ്ഥാനത്തേക്ക് നിയമിച്ചതിൽ ഡിഎംകെ കടുത്ത വിയോജിപ്പ് ആണുയർത്തുന്നത്. കാവേരി നദിയിലെ മേക്കേദാട്ടു അണക്കെട്ട് പോലുള്ള തമിഴ്നാടിന്റെ നിർണായക വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ നിലപാട് ശക്തമായി അവതരിപ്പിക്കുമോയെന്ന ആശങ്കയുണ്ടെന്നാണ് പ്രധാന വിമർശനം.

തമിഴ്നാടുമായി നേരിട്ട് ബന്ധമില്ലാത്ത ഒരാളെ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പ്രധാന കണ്ണിയായി പ്രവർത്തിക്കേണ്ട സ്ഥാനത്തേക്ക് നിയമിച്ചത് എന്തിനാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ചോദിച്ചു.ഒരു വർഷത്തേക്ക് താത്കാലിക പദവി സൃഷ്ടിച്ചാണ് നിയമനം. വിജയ് ചിത്രം ജനനായകന്റെ നിർമ്മാതാവാണ് വെങ്കട് നാരായണൻ. മന്ത്രിസഭാ പദവിക്ക് തുല്യമായ തസ്തികയിലേക്കാണ് നിയമനം. നിയമനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ബെംഗളൂരു ആസ്ഥാനമായ കെ വി എൻ പ്രൊഡക്ഷൻസിൻറെ അമരക്കാരനായ വെങ്കട് രമണ വിജയ് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു ഗവർണറെ കണ്ട സംഘത്തിലും ഉണ്ടായിരുന്നത് രാഷ്ട്രീയശ്രദ്ധ നേടിയിരുന്നു.

ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്നാൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പ്രധാന ഏകോപന ചുമതല വഹിക്കുന്ന പദവിയാണ്. കേന്ദ്ര മന്ത്രാലയങ്ങളുമായുള്ള ആശയവിനിമയം, മുഖ്യമന്ത്രിയുടെയും മറ്റ് സർക്കാർ പ്രതിനിധികളുടെയും ഡൽഹി സന്ദർശനങ്ങളുമായി ബന്ധപ്പെട്ട ഏകോപനം, കേന്ദ്ര ധനസഹായവും വിവിധ പദ്ധതികൾക്കുള്ള അനുമതികളും വേഗത്തിലാക്കുന്നതിനുള്ള നടപടികൾ എന്നിവയാണ് പ്രധാന ഉത്തരവാദിത്വങ്ങൾ. ഈ പദവിക്ക് മന്ത്രിസഭാ റാങ്കിന് സമാനമായ പ്രാധാന്യമുണ്ട്. അതേസമയം, നിയമനത്തിന്റെ സേവന വ്യവസ്ഥകളും മറ്റ് നിബന്ധനകളും പിന്നീട് പ്രത്യേകം വിജ്ഞാപനമായി പുറത്തിറക്കുമെന്ന് സർക്കാർ അറിയിച്ചു.

Tags:

#jananayagan producer #K Venkata Narayana #Special Representative in New Delhi
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

വാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെ

ഇന്ത്യ

ടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇന്ത്യ

ഗാസ സിറ്റിയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, വെടിനിർത്തൽ കരാർ ലംഘനം തുടരുന്നതായി ആരോപണം

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap