Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / സ്പോർട്സ് / ലോകകപ്പ് വേദിയിൽ ഉദിച്ചുയർന്ന വിസ്മയമായി ഇക്വഡോർ;ജർമൻ ക്യാംപിൽ പടപ്പുറപ്പാട്; ത്രിശങ്കുവിലായത് സ്കോട് ലൻഡ്

സ്പോർട്സ്

ലോകകപ്പ് വേദിയിൽ ഉദിച്ചുയർന്ന വിസ്മയമായി ഇക്വഡോർ;ജർമൻ ക്യാംപിൽ പടപ്പുറപ്പാട്; ത്രിശങ്കുവിലായത് സ്കോട് ലൻഡ്

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലോകകപ്പ് വേദിയിൽ ഉദിച്ചുയർന്ന വിസ്മയമായി ഇക്വഡോർ;ജർമൻ ക്യാംപിൽ പടപ്പുറപ്പാട്; ത്രിശങ്കുവിലായത് സ്കോട് ലൻഡ്

ഈ ലോകകപ്പ് ഫുട്ബോളിൽ പൊടുന്നനെ ഉദിച്ചുയർന്ന വിസ്മയമായി മാറുകയാണ് ഇക്വഡോർ. എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്ക് ജർമനിയെ അടിച്ചിരുത്തി റൗണ്ട് ഓഫ് 32വിന് ഇക്വഡോർ യോഗ്യത നേടിക്കഴിഞ്ഞു. ജർമനിയെപ്പോലൊരു ടീമിനെ ആദ്യ റൗണ്ടിൽ തോൽപ്പിച്ച് യോഗ്യത നേടുക എന്ന സ്വപ്നസമാനമായ നേട്ടമാണ് ഇക്വഡോർ സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത ബുധനാഴ്ച അറ്റ്ലാന്‍റയിൽ ബ്രിട്ടനായിരിക്കും മിക്കവാറും ഇക്വഡോറിന്‍റെ എതിരാളികൾ. കൊലകൊമ്പന്മാരായ ജർമനിയെ വീഴ്ത്തിയെത്തുന്ന ഇക്വഡോറിനെതിരെ കരുതലോടെയാകും ബ്രിട്ടൻ ഇറങ്ങുക.

ഈ ലോകകപ്പിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അട്ടിമറിയാണ് ജർമനിക്കെതിരേ ഇക്വഡോർ കാഴ്ചവച്ചത്. നാലു തവണ കിരീടമണിഞ്ഞിട്ടുള്ള ജർമനിക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നു ആ തിരിച്ചടി. കളിതുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ലിറോയ് സെയിനിന്‍റെ ഗോൾ. നാലു മിനിറ്റുകൂടി കഴിഞ്ഞപ്പോൾ ഇക്വഡോറിന്‍റെ തിരിച്ചടി. ആ സമനിലയ്ക്കു ശേഷമുള്ള സമയം മുഴുവൻ കളിച്ചത് ഇക്വഡോർ ആയിരുന്നു.

ജർമൻ താരങ്ങൾ ഒരു ലക്ഷ്യവുമില്ലാതെ മൈതാനത്ത് അലയുകയുമായിരുന്നു. ആ സമനില ഗോളിൽ തന്നെ കളി റാഞ്ചിയ ഇക്വഡോറിന് വിജയഗോൾ പിന്നാലെ ലഭിച്ചു. കളിയുടെ പോക്കു വച്ച് ഇതിലേറെ ഗോളുകൾക്ക് ഇക്വഡോർ ജയിക്കണമായിരുന്നു. അത്രയ്ക്കു ഹതാശരായാണ് ജർമൻ പട പിന്നെ മൈതാനത്തു നിന്നത്. സമനില എത്തി നിന്നപ്പോൾ ഇക്വഡോറിനു മുന്നിൽ ഒരു ചോദ്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഒരു ഗോൾ കൂടി അടിക്കണോ, വീട്ടിൽ പോകണോ എന്നായിരുന്നു ആ ചോദ്യം. അവർ ഒരു ഗോൾ കൂടി അടിക്കാൻ തീരുമാനിച്ചു. അതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു. ഗോൺസാലോ പ്ലാറ്റയുടെ ഗംഭീര കോർണർ ഫിനിഷ് ഇക്വഡോറിനെ ആ 32 രാജ്യങ്ങളിൽ ഒന്നാക്കി മാറ്റി.

ഗ്രൂപ്പ് ഇയിൽ ജർമനി നേരത്തെ തന്നെ ജേതാക്കളായിരുന്നു. രണ്ടാം സ്ഥാനത്ത് ഐവറി കോസ്റ്റുമായിരുന്നു. ഈ കളി ജയിച്ചതോടെ ഇക്വഡോർ മൂന്നാമതായി യോഗ്യത നേടി. ഇക്വഡോറിന്‍റെ ആ ജയം സ്കോട് ലൻഡിനെയാണ് വിഷമത്തിലാക്കിയത്. മൂന്നാം സ്ഥാനത്ത് എത്തുന്ന എട്ടു ടീമുകൾക്കാണ് യോഗ്യത ലഭിക്കുക. നിലവിൽ മൂന്നാം സ്ഥാനവുമായാണ് ഇക്വഡോർ യോഗ്യത നേടിയിരിക്കുന്നത്. സ്കോട് ലൻഡ് ഇതോടെ എട്ടാംസ്ഥാനത്തേക്കു വീണു. ഒന്നാം റൗണ്ടിൽ ശേഷിക്കുന്ന മൽസരങ്ങൾ തീരുമ്പോൾ പുതിയ ടീമുകൾ ഉയർന്നുവരാനുള്ള സാധ്യതയും നിലനിൽക്കുന്നു. അതോടെ പരുങ്ങലിലായത് സ്കോട്ട്ലൻഡ് ആണ്. മൂന്നു പോയിന്‍റും -3 ഗോളുമാണ് സ്കോട്ട്  ലൻഡിനുള്ളത്. ഇക്വഡോറിന്‍റെ മാസ്മരിക വിജയത്തിന്‍റെ ആഘാതം ആദ്യമേൽക്കുന്ന ടീമായി സ്കോട് ലൻഡ് മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.

മോയ്സസ് കായ്സെഡോയും പിയറോ ഹിൻകാപിയും ഒക്കെ ചേർന്ന് ഇക്വഡോറിന് ഒരുക്കിയത് സമാനതകളില്ലാത്ത നേട്ടമാണ്. ചെൽസിയയുടെ ഏറ്റവും വിശ്വസ്തനായ മിഡ് ഫീൽഡർ മോയ്സസ് രാജ്യത്തിനു വേണ്ടിയും ആ കളി പുറത്തെടുത്തു. കളം നിറഞ്ഞു കളിച്ച മോയ്സസിന്‍റെ മികവിലാണ് ഇക്വഡോർ ജർമനിയെ മലർത്തിയടിച്ചത്. പിയറോ ഹിൻകാപ്പിയെ ആഴ്സനൽ സ്ഥിരമായി സ്വന്തമാക്കിയത് ഈ കളി നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മാത്രം മുൻപാണ്. ഇതുവരെ വായ്പാ കളിക്കാരാനായിരുന്ന ഹിൻകാപ്പി ഇനി ആഴ്സനലിന്‍റെ സ്ഥിരം പ്രഹരബോംബാകും. 3.45 കോടി യൂറോയ്ക്കാണ് ഡീൽ ഉറപ്പിച്ചിരിക്കുന്നത്.

നേരത്തെ തന്നെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്ന ജർമനിക്ക് തോൽവികൊണ്ട് പ്രത്യക്ഷത്തിൽ വലിയ ആഘാതമില്ല. എന്നാൽ ഇക്വഡോറിനോടേറ്റ തോൽവിയിൽ ടീം ആകെ ആടിയുലഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോച്ചും കളിക്കാരും തമ്മിൽ വലിയ വാഗ്വാദങ്ങൾ ഉണ്ടായി എന്നാണ് ടീം ക്യാംപിൽ നിന്നുള്ള റിപ്പോർട്ട്.

Tags:

#Germany v Ecuador #world cup
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ

ലോകം

ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു

ടോപ് സ്റ്റോറീസ്

സ്വന്തം ജഴ്സി വിൽക്കേണ്ടി വന്ന കാലത്തു നിന്ന് സൂപ്പർ താരമായി ഒർലാൻഡോ ഗിൽ; സൂപ്പർതാരമായി ജർമനിയെ ഒറ്റയ്ക്കു തടഞ്ഞ പരാഗ്വേയുടെ ഗോളി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap