Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പ്രണയനിരാസം താങ്ങാൻ ആൺകുട്ടികൾക്കാവില്ല; ക്ലാസ് റൂം കൊലപാതകത്തിൽ നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

ഇന്ത്യ

പ്രണയനിരാസം താങ്ങാൻ ആൺകുട്ടികൾക്കാവില്ല; ക്ലാസ് റൂം കൊലപാതകത്തിൽ നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

Jishitha Bigtv Jishitha Bigtv
June 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രണയനിരാസം താങ്ങാൻ ആൺകുട്ടികൾക്കാവില്ല; ക്ലാസ് റൂം കൊലപാതകത്തിൽ നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
2016ൽ എൻജിനിയറിങ് ക്ലാസ് മുറിയിൽ സഹപാഠിയെ അടിച്ചുകൊന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം

പത്ത് വർഷം മുൻപ് സഹപാഠിയെ ക്ലാസ് മുറിയിൽ വച്ച് അടിച്ചുകൊന്ന കേസിൽ കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്. ആൺകുട്ടികൾക്ക് പ്രണയ നിരാസം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയില്ലെന്നത് ദുഖസത്യമാണെന്ന് ജസ്റ്റിസുമാരായ എൻ ആനന്ദ് വെങ്കടേഷും കെ കെ രാമകൃഷ്ണനും നിരീക്ഷിച്ചു. വിചാരണയ്ക്കിടയിൽ കൂറുമാറിയ സഹപാഠികളായ സാക്ഷികൾ ഇരയെ കൈവിട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസംകൊണ്ട് നല്ല പെരുമാറ്റശീലങ്ങൾ ഉണ്ടാകുന്നില്ലെന്ന് വ്യക്തമാവുകയാണ്. കൊലപാതകം കൺമുന്നിൽ കണ്ട വിദ്യാർത്ഥികൾ കോടതിയിൽ വന്ന് മറ്റൊരു വിധത്തിൽ പറയുകയാണ്. കേസിനെ പിന്തുണയ്ക്കാതെ ഇരയെ തള്ളിപ്പറയുകയാണ് ഈ സഹപാഠികൾ ചെയ്തത്.

മൂന്നാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. അതേ ക്ലാസിൽ തന്നെ പഠിച്ചിരുന്നയാളാണ് കൊലപാതകി. 2016 ഓഗസ്റ്റ് 30ന് വിദ്യാർത്ഥിനി ക്ലാസിൽ ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. മരക്കഷണം കൊണ്ട് വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ക്ലാസ് എടുത്തുകൊണ്ടിരുന്ന അധ്യാപകൻ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അധ്യാപകനും അടികൊണ്ട് പരുക്കേറ്റു.

വിധിന്യായത്തിൽ നിർണായകമായ പരാമർശങ്ങളാണ് ഉള്ളത്. സമീപകാലത്തെ പലസംഭവങ്ങളും ഒരു കാര്യം തെളിയിക്കുന്നു. ബന്ധത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞാൽ അവളെ കൊന്നു കളയുകയാണ് വേണ്ടതെന്ന് ആൺകുട്ടികൾ കരുതുകയാണ്. ക്ലാസ് മുറിയിൽ ക്ലാസ് നടക്കുമ്പോൾ ആക്രമണം ഉണ്ടായിട്ടും പ്രതിയെ തടയാൻ മറ്റു വിദ്യാർത്ഥികളാരും മുന്നോട്ടുവന്നില്ല. അവർ കുറഞ്ഞത് കോടതിയിൽ സത്യസന്ധമായി കാര്യങ്ങൾ പറയുക എങ്കിലും വേണമായിരുന്നു. പരുക്കേറ്റ പ്രഫസർ നൽകിയ മൊഴിയാണ് കേസിനെ ഈ നിലയിൽ എത്തിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വെറുതെ വിയോജിപ്പുകളും എതിർപ്പുകളും പ്രകടിപ്പിക്കുന്നതിൽ കാര്യമില്ല. ധാർമിക രോഷം പ്രവൃത്തിയിലേക്കു മാറ്റാൻ കഴിയണം. അല്ലെങ്കിൽ കുട്ടികൾ വെറും കടലാസുപുലികളായി മാറും. ഇതുപോലൊന്ന് മറ്റൊരാൾക്കും ഏതു സമയത്തും സംഭവിക്കാം എന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണം. നല്ല വിദ്യാഭ്യാസം ലഭിച്ച എൻജിനിയറിങ് വിദ്യാർത്ഥികളാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Tags:

#class room murder #heart break #love failure #madras highcourt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap