Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണസംഘത്തെ വിമർശിച്ച് ഹൈക്കോടതിധവളപത്രം രാഷ്ട്രീയ ആക്ഷേപമെന്ന് ബജറ്റിൽ തെളിഞ്ഞെന്ന് പ്രതിപക്ഷംഎല്ലാവർക്കും പരിഗണന; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് വി ഡി സതീശന്റെ ബജറ്റ്സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ലഡിഎച്ച്എസ് കസേരയ്ക്കായി നാടകീയ രംഗങ്ങൾ; ഇന്ന് ചേരാനിരുന്ന ഉന്നതാധികാരസമിതി യോഗം മുടങ്ങിആൺസുഹൃത്ത് മർദിച്ചതിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി; ആൺസുഹൃത്ത് പൊലീസ് പിടിയിൽകശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; മുഹമ്മദ്‌ ഹനീഷിന് ഹൈക്കോടതിയുടെ അന്ത്യശാസനംഅൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എല്ലാവർക്കും പരിഗണന; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് വി ഡി സതീശന്റെ ബജറ്റ്

ഏറ്റവും പുതിയത്

എല്ലാവർക്കും പരിഗണന; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് വി ഡി സതീശന്റെ ബജറ്റ്

Merlin Bigtv Merlin Bigtv
June 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
എല്ലാവർക്കും പരിഗണന; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് വി ഡി സതീശന്റെ ബജറ്റ്

വിസ്മയങ്ങൾ ഇല്ലെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള ബജറ്റ് ആണ് വി ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. മിഷൻ സമുദ്ര ഉൾപ്പെടെയുള്ള വലിയ പ്രഖ്യാപനങ്ങളും പിന്നോക്ക ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുന്ന പദ്ധതികളും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതികൾ തിരികെ കൊണ്ടുവരുമെന്ന സൂചനകളും ബജറ്റിൽ ഉണ്ട്.

ഒരുമണിക്കൂറും 39 മിനിറ്റും നീണ്ടതായിരുന്നു വി ഡി സതീശന്റെ ആദ്യ ബജറ്റ് അവതരണം. ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രി എന്ന നേട്ടത്തോടെയാണ് വി ഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയും ധവളപത്രവും പരാമർശിച്ചായിരുന്നു തുടക്കം.

നടപ്പിലാക്കിയ ഇന്ദിരാ ഗ്യാരണ്ടിയും, ആശാ വർക്കർമാരുടെ വേതന വർധനവും ചൂണ്ടിക്കാട്ടി. സർക്കാരിന്റെ അഭിമാന പദ്ധതിയായി മിഷൻ സമുദ്രയെ ഉയർത്തിക്കാട്ടി. സതേൺ കേരള എക്കണോമിക്ക് കോറിഡോർ പ്രഖ്യാപിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബാക്കുന്നതിന്റെ നടപടികൾ അറിയിച്ചു.

ഗുരുതര രോഗബാധിതർക്കായി വൺ കേരള കരുതൽ മിഷനും യുവജനങ്ങൾക്കായി ഗ്ലോബൽ ജോബ് വാച്ച് ടവറും പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിനാനായി കേരള നോളജ് വാലി, വയോജനങ്ങൾക്കായി സിൽവർ ഇക്കോണമി എന്നിവയും നടപ്പിലാക്കുമെന്ന് അറിയിച്ചു. ഭൂപരിഷ്കരണ നിയമത്തിലെ കാലാനുസൃതമായ മാറ്റത്തിന് സർക്കാർ തയ്യാറെടുക്കുന്നു എന്ന് അറിയിച്ചു.

സിനിമയ്ക്ക് വ്യവസായ പദവി നൽകി. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പത്ത് കോടി രൂപ അനുവദിച്ചു. പ്രകൃതിദുരന്തങ്ങൾ നേരിടാനും ബജറ്റിൽ പണം വകയിരുത്തി. തിരുവനന്തപുരം കോഴിക്കോട് പദ്ധതികൾ നടപ്പിലാക്കാനും തീരുമാനിച്ചു.

ഇതുവരെ നടപ്പിലാക്കിയതിനപ്പുറത്തേക്ക് ഇന്ദിരാ ഗ്യാരണ്ടികൾ ബജറ്റിൽ ഉണ്ടായില്ല. ക്ഷേമ പെൻഷൻ വർധനയും പ്രഖ്യാപിച്ചില്ല. സർക്കാർ ജീവനക്കാർക്കുള്ള വിസ്മയവും ബജറ്റിൽ ഉൾപ്പെട്ടില്ല.

Tags:

#budget #development #film #UDF #VD Satheesan #youth
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണസംഘത്തെ വിമർശിച്ച് ഹൈക്കോടതി

ഏറ്റവും പുതിയത്

ധവളപത്രം രാഷ്ട്രീയ ആക്ഷേപമെന്ന് ബജറ്റിൽ തെളിഞ്ഞെന്ന് പ്രതിപക്ഷം

ഏറ്റവും പുതിയത്

സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്

Recent Posts

  • വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണസംഘത്തെ വിമർശിച്ച് ഹൈക്കോടതി
  • ധവളപത്രം രാഷ്ട്രീയ ആക്ഷേപമെന്ന് ബജറ്റിൽ തെളിഞ്ഞെന്ന് പ്രതിപക്ഷം
  • എല്ലാവർക്കും പരിഗണന; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് വി ഡി സതീശന്റെ ബജറ്റ്
  • സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്
  • ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ല

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap