കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. രണ്ടര മണിക്കൂർ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. കണ്ണൂരിൽ നിന്ന് രാവിലെ 7 മണിയോടെ ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.
രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറത്തി ഇന്ധനം കുറച്ചശേഷമാണ് വിമാനം തിരിച്ച് ഇറക്കിയത്. നൂറ്റിയമ്പത് യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്ര റദ്ദാക്കിയതിനാൽ ഈ വിമാനത്തിലെ യാത്രക്കാർക്ക് രാത്രി 8.30ന് വിമാനം ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
