Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / ശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻ

ടോപ് സ്റ്റോറീസ്

ശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻ

Jishitha Bigtv Jishitha Bigtv
June 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻ
നിയമനങ്ങളിൽ സര്‍ക്കാരിന് കൈ പൊള്ളുന്നത് ഇത് രണ്ടാം തവണ

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ സര്‍ക്കാര്‍ വക്കീലായി നിയമിച്ചു. കേസില്‍ ആരോപണ വിധേയരായ സ്മാർട്ട് ക്രി​യേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിന്റെ ഉത്തരവ് പുറത്തിറങ്ങി. സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയിലാണ് നിയമിച്ചത്. ശബരിമല സ്വർണ കൊള്ള കേസിലെ  പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള  സ്ഥാപനമാണ് സ്‌മാർട്ട് ക്രിയേഷൻസ്.ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. ഇപ്പോൾ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി പ്രദീപിന് നല്‍കിയാണ് നിയമനം.ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയാണ് പാളികളിലെ സ്വർണം നീക്കിയത്. സ്വർണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മ‌ാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ൽ പാളിയിൽനിന്നും സ്വർണം വേർതിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസിന് ഉണ്ടായിരുന്നില്ല.

2020 മുതൽ സ്മ‌ാർട്ട് ക്രിയേഷൻസ് ഏറ്റെടുത്ത നിർമാണങ്ങൾ പലതും കേസിൻ്റെ ഭാഗമായി അന്വേഷണപരിധിയിലാണ്.ഇത്രയും വിവാദമായ സ്ഥാപനത്തിന്റെ അഭിഭാഷകനെ അധികാരമേറ്റെടുത്ത ഉടൻ പ്രത്യേക നിയമനം നൽകിയ നടപടി യുഡിഎഫ് സർക്കാരിനെ സംശയനിഴലിലാക്കിയിട്ടുണ്ട്.എന്നാൽ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകളുള്ള കേസുകളുടെ നടത്തിപ്പിന് ദീർഘകാലമായി അനുഭവ പരിചയമുള്ള അഭിഭാഷകൻ എന്ന നിലയിലാണ് കെ.ബി. പ്രദീപിന് ചുമതല നൽകിയതെന്നാണ് സർക്കാർ വിശദീകരണം.

 

Tags:

#Adv kb pradeep #Govt pleader #Sabarimala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ടോപ് സ്റ്റോറീസ്

അങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറും

കേരളം

ചേലക്കരയിലെ ഇടതുകോട്ടയിൽ UDF ന് അട്ടിമറി വിജയം;കുറുമല പിടിച്ചെടുത്തു

ടോപ് സ്റ്റോറീസ്

റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap