Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഡോക്ടർമാരെ പിടിക്കാൻ വിജിലൻസ്;കോഴിക്കോട് ജില്ലയിലെ 200 സർക്കാർ ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിൽ

കേരളം

ഡോക്ടർമാരെ പിടിക്കാൻ വിജിലൻസ്;കോഴിക്കോട് ജില്ലയിലെ 200 സർക്കാർ ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിൽ

Jishitha Bigtv Jishitha Bigtv
June 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഡോക്ടർമാരെ പിടിക്കാൻ വിജിലൻസ്;കോഴിക്കോട് ജില്ലയിലെ 200 സർക്കാർ ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിൽ
വിജിലൻസ് 200 ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കിയത് ആറ് മാസത്തെ നിരീക്ഷണത്തിന് ശേഷം

കോഴിക്കോട് ജില്ലയിലെ 200-ലധികം സർക്കാർ ഡോക്ടർമാർ വിജിലൻസിന്റെ നിരീക്ഷണത്തിൽ. സർക്കാർ സേവനത്തിലിരിക്കെ അനധികൃതമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.മെഡിക്കൽ കോളജുകളിലെയും മറ്റ് സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാരാണ് വിജിലൻസിന്റെ നിരീക്ഷണ പട്ടികയിലുള്ളത്. ആറുമാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനും വിവരശേഖരണത്തിനും ശേഷമാണ് കോഴിക്കോട് വിജിലൻസ് ഡിവൈഎസ്‌പി കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ 200-ലധികം ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കിയത്.

നിലവിലെ ചട്ടപ്രകാരം സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർക്ക് പ്രത്യേക സാഹചര്യങ്ങളിൽ മെഡിക്കൽ കോളജിൽ നിന്ന് എട്ട് കിലോമീറ്റർ പരിധിക്കുള്ളിൽ രോഗികളെ പരിശോധിക്കാൻ അനുമതിയുണ്ട്. എന്നാൽ പരിശോധിക്കുന്നവർ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്ന രോഗികളാകരുതെന്ന നിബന്ധനയും നിലവിലുണ്ട്. ഈ ഇളവുകൾ മറയാക്കി ചില ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള മെഡിക്കൽ കോളജുകളിലെയും ഡെന്റൽ കോളജുകളിലെയും ഡോക്ടർമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും അനുബന്ധ ഡി.എയും ഉൾപ്പെടുത്തി നോൺ-പ്രാക്ടീസ് അലവൻസ്  ലഭിക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് നടത്തില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്. എന്നാൽ ഈ തുക കൈപ്പറ്റിക്കൊണ്ടുതന്നെ ചിലർ സ്വകാര്യ ചികിത്സ നടത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിനുപുറമെ സർക്കാർ മെഡിക്കൽ കോളജുകളിലെ ചില ഡോക്ടർമാർ കൃത്യമായി ജോലിസ്ഥലത്ത് ഹാജരാകാതെ ഹാജർ രേഖകളിൽ കൃത്രിമം നടത്തുന്നതായുള്ള പരാതികളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരശേഖരണവും തെളിവെടുപ്പും പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.അന്വേഷണ റിപ്പോർട്ട് പൂർത്തിയായ ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനാണ് വിജിലൻസിന്റെ തീരുമാനം. സർക്കാർ സേവന വ്യവസ്ഥകൾ ലംഘിച്ചെന്ന് തെളിഞ്ഞാൽ വകുപ്പ് തല നടപടികൾക്കും നിയമനടപടികൾക്കും സാധ്യതയുണ്ട്.

Tags:

#govt doctors #Kozhikode #vigilance surveillance
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap