Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഹാപ്പിലാൻഡ് അപകടം; പാർക്കിന്റെ ചെയർമാൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

ഏറ്റവും പുതിയത്

ഹാപ്പിലാൻഡ് അപകടം; പാർക്കിന്റെ ചെയർമാൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

Merlin Bigtv Merlin Bigtv
May 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഹാപ്പിലാൻഡ് അപകടം; പാർക്കിന്റെ ചെയർമാൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടത്തിൽ പൊലീസ് കേസെടുത്തു. പാർക്കിന്‍റെ ചെയർമാന്‍ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തത്. അപകടവുമായി ബന്ധപ്പെട്ട് തഹസിൽദാർ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് കൈമാറും.

ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിന്റെ ചെയർമാൻ, സൂപ്പർവൈസർ, സ്വിങ് ചെയർ പ്രവർത്തിപ്പിച്ച ഓപ്പറേറ്റർ, ഇലക്ട്രീഷ‍്യന്‍ എന്നീ നാല് പേർക്കെതിരെയാണ് കേസ്. അപകടത്തിൽ പരിക്കേറ്റവരുടെ പരാതിയിലാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്. മനുഷ്യജീവന് ഭീഷണിയാകും വിധം പാർക്ക് പ്രവർത്തിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സെക്ഷൻ 336 വകുപ്പ് ചുമത്തി. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചായിരുന്നു അപകടം. പതിനഞ്ചിലേറെ പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ റൈഡിന് താഴെ നിന്ന സ്ത്രീകൾക്കും പരിക്കേറ്റിരുന്നു. രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് സാരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ച ഇവരുടെ നില മെച്ചപ്പെട്ടുവരികയാണ്.
റൈഡിന്റെ വെൽഡിംഗ് പൊട്ടിയതാണ് അപകടകാരണമെന്നാണ് നിഗമനം.

അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

Tags:

#accident #case #giant wheel #Happyland amusement park
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap